Top

'ഒരിക്കലും പിരിയില്ലെന്ന് വാക്ക് പറഞ്ഞതല്ലേ, നീ എന്റെ ഹൃദയമിടിപ്പാണ്'; കുറിപ്പുമായി സിദ്ദുവിന്റെ കാമുകി

ഇരുവരുടെയും വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് ദീപ് സിദ്ദുവിന്റെ മരണം

17 Feb 2022 1:34 PM GMT
ഫിൽമി റിപ്പോർട്ടർ

ഒരിക്കലും പിരിയില്ലെന്ന് വാക്ക് പറഞ്ഞതല്ലേ, നീ എന്റെ ഹൃദയമിടിപ്പാണ്; കുറിപ്പുമായി സിദ്ദുവിന്റെ കാമുകി
X

വാഹനാപകടത്തില്‍ മരിച്ച നടന്‍ ദീപ് സിദ്ദുവിന്റെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി കാമുകി റീന റായ്. അപകട സമയത്ത് നടനൊപ്പമുണ്ടായിരുന്ന റീന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കുറിപ്പ് പങ്കുവച്ചത്. പിന്നാലെ അത് നീക്കം ചെയ്യുകയും ചെയ്തു.

'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ മരിച്ചുപോയത് പോലെ. നിന്റെ പ്രിയപ്പെട്ടവളുടെ അടുത്തേക്ക് മടങ്ങി വരൂ. ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് പറഞ്ഞതല്ലേ, നീ എന്റെ ഹൃദയമിടിപ്പാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ആശുപത്രിയില്‍ കിടക്കുമ്പോഴും നീ എനിക്കരികില്‍ നിന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. നീ എന്റെ അരികില്‍ എപ്പോഴും ഉണ്ടാകുമെന്ന് എനിക്കറിയാം'.- റീന റായ് കുറിച്ചു.

ഇരുവരുടെയും വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് ദീപ് സിദ്ദുവിന്റെ മരണം. പിന്നാലെ പ്രണയദിനത്തില്‍ റീന പങ്കുവച്ച ചിത്രവും പ്രചരിച്ചിരുന്നു. 2014ലെ മിസ് സൗത്ത് ഏഷ്യാ പേജന്റാണ് റീനാ റായ്. 2018ല്‍ പുറത്തിറങ്ങിയ 'രംഗ് പഞ്ചാബി' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. റീനയുടെ ആദ്യ ചിത്രമായിരുന്നു ഇത്.

ചൊവ്വാഴ്ച രാത്രി ഒമ്പതി മണിയോടെ ഹരിയാനയിലെ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് പോകവെ നടന്‍ സഞ്ചരിച്ച കാറ് ട്രക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്കഷണം മരിച്ചു.

Story Highlights;Deep Sidhu's girlfriend Reena Rai shares heartbroken post after his death

Next Story