Top

'നീ ഷാരൂഖ് ഖാൻ അല്ല എന്നാണവർ പറഞ്ഞത്, ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയ്ക്കായി എന്നെ തെരഞ്ഞെടുത്തു'; ആദ്യനാളുകളോർത്ത് വിജയ് വർമ്മ

വിജയ് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്ത 'ഡാർലിംഗ്സ്' ആഗസ്റ്റ് അഞ്ചിനാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്.

8 Aug 2022 3:32 AM GMT
ഫിൽമി റിപ്പോർട്ടർ

നീ ഷാരൂഖ് ഖാൻ അല്ല എന്നാണവർ പറഞ്ഞത്, ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയ്ക്കായി എന്നെ തെരഞ്ഞെടുത്തു; ആദ്യനാളുകളോർത്ത് വിജയ് വർമ്മ
X

സൊയ അക്തറിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ 'ഗല്ലി ബോയിലൂടെ' ബോളിവുഡിൽ സ്ഥനമുറപ്പിച്ച നടനാണ് വിജയ് വർമ്മ. അടുത്തിടെ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ 'ഡാർലിംഗ്സ്' മികച്ച അഭിപ്രായങ്ങൾ നേടി സ്ട്രീമിംഗ് തുടരെ സിനിമയിലെ തന്റെ ആദ്യ നാളുകളിലെ കഷ്ടപ്പാടുകളേക്കുറിച്ച് പറയുകയാണ് നടൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് മനസ്സ് തുറന്നത്.

"പത്ത് വർഷങ്ങൾക്ക് മുൻപ് സിനിമയിൽ എത്തിയ തോറ്റുകൊണ്ടിരിന്ന ആ ആൾ ഇപ്പോൾ അംഗീകരിക്കപ്പെട്ടതായി തോന്നുന്നു. എന്റെ കുടുംബത്തെ അപ്പാടെ തകർക്കാൻ പോന്ന റിസ്ക്കുകൾ ഞാൻ എടുത്തു. വീട്ടിൽ നിന്നും ഓടിപ്പോയി, മുംബൈയിൽ പോയി എന്തെങ്കിലും ആകുക എന്നത് എളുപ്പമല്ല," വിജയ് പറഞ്ഞു.

ഷാരുഖ് അല്ലെന്ന് ഓർക്കണമെന്ന് ആളുകൾ തന്നോട് പറഞ്ഞിരുന്നു എന്നും വിജയ് ഓർക്കുന്നു."നീ ഷാരുഖ് ഖാൻ അല്ല എന്നാണവർ പറഞ്ഞത്, ഇപ്പോൾ അദ്ദേഹത്തിൻ്റെ സിനിമയ്ക്കായി എന്നെ തെരഞ്ഞെടുത്തു," വിജയ് കൂട്ടിച്ചേർത്തു.

ഷാരുഖ് ഖാന്റെ റെഡ് ചില്ലീസ് എൻ്റർടെയ്ന്മെൻ്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ഡാർലിംഗ്സ് നിർമ്മിച്ചത്. ജാസ്മീത് കെ റീൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവർക്ക് പുറമെ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാന വേഷത്തിൽ ഉണ്ട്.

Story highlights: Darlings actor Vijay Varma Recalls How People Tried To Break Him During His Struggle Days

Next Story