Top

'ട്രാന്‍സ് കഥാപാത്രത്തിന് ട്രാന്‍സ് അഭിനേതാക്കള്‍'; ബന്‍സാലി ചിത്രം 'ഗംഗുഭായ്'ക്കെതിരെ വിമര്‍ശനം

കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമായത്

5 Feb 2022 4:05 PM GMT
ഫിൽമി റിപ്പോർട്ടർ

ട്രാന്‍സ് കഥാപാത്രത്തിന് ട്രാന്‍സ് അഭിനേതാക്കള്‍; ബന്‍സാലി ചിത്രം ഗംഗുഭായ്ക്കെതിരെ വിമര്‍ശനം
X

സഞ്ജയ് ലീല ബന്‍സാലി ചിത്രം 'ഗംഗുഭായി കത്തിയവാഡി'ക്കെതിരെ വിമര്‍ശനം. ചിത്രത്തില്‍ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സിസ് ജെന്റര്‍ നടനായ വിജയ് റാസിനെ തെരഞ്ഞെടുത്തനെ തുടര്‍ന്നാണ് സംവിധായകനും സിനിമക്കുമെതിരെ വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമായത്.

'ട്രാന്‍സ് ആക്ടേഴ്‌സ് ഫോര്‍ ട്രാന്‍സ് റോള്‍'എന്നതാണ് വിമര്‍ശകരുടെ ആവശ്യം. ഒരു ട്രാന്‍സ് ജെന്‍ഡര്‍ അഭിനേതാവിന് ലഭിക്കേണ്ട അവസരമാണ് തട്ടിക്കളഞ്ഞതെന്നാണ് ബന്‍സാലിക്കെതിരെ ഉയരുന്ന വിമര്‍ശനം. സിസ് ജെന്‍ഡര്‍ വിഭാഗത്തിലുള്ള നടന്‍ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് നേരെള്ള അക്രമത്തിന് വഴിവെക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

ആലിയ ഭട്ടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുഭായ് എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

Next Story