Top

കജോളിന് കൊവിഡ് സ്ഥിരീകരിച്ചു; മകളുടെ ചിത്രം പങ്കുവച്ച് താരം

ലോകത്തിലെ ഏറ്റവും സുന്ദരമായ ചിരി വെയ്ക്കുന്നു

30 Jan 2022 6:14 AM GMT
ഫിൽമി റിപ്പോർട്ടർ

കജോളിന് കൊവിഡ് സ്ഥിരീകരിച്ചു; മകളുടെ ചിത്രം പങ്കുവച്ച് താരം
X

ബോളിവുഡ് താരം കജോളിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരത്തിന്റെ മകളായ നൈസയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ കുറിപ്പിങ്ങനെ. ''എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. എന്റെ ചുവന്ന വലിയ മൂക്ക് നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് ഞാൻ ഇവിടെ ലോകത്തിലെ ഏറ്റവും സുന്ദരമായ ചിരി വെയ്ക്കുന്നു. നിന്നെ മിസ് ചെയ്യുന്നു നൈസ.''

ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് ബോളിവുഡ് നൽകിയിരിക്കുന്നത്. കൂടാതെ മകളെയും പ്രശംസിച്ച് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത മകളാണ് നൈസ. നിലവിൽ സ്വിറ്റ്സർലൻഡിലെ ഗ്ലിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനിൽ ഇന്റർനാഷണൽ ഹോസ്പിറ്റാലിറ്റി പഠിക്കുകയാണ് താരപുത്രി.

Next Story