Top

സെൻസറിങ് കഴിഞ്ഞു; കങ്കണയുടെ 'ധാക്കട്' ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

'ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ നിരാശയില്ല'

18 May 2022 1:25 AM GMT
ഫിൽമി റിപ്പോർട്ടർ

സെൻസറിങ് കഴിഞ്ഞു; കങ്കണയുടെ ധാക്കട് ചിത്രത്തിന് എ സർട്ടിഫിക്കറ്റ്
X

ബോളിവുഡ് താരം കങ്കണ റണാവത്തും അർജുൻ റാംപാലും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ധാക്കടിന്റെ'സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ദിവ്യാ ദത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ആകെ ദൈർഘ്യം 2 മണിക്കൂർ 10 മിനിറ്റാണ്. എന്നാൽ സിബിഎഫ്‌സി ഓഫീസിൽ സമർപ്പിച്ച അന്തിമ ഡ്രാഫ്റ്റിൽ നിന്ന് ഒരു സീനും ഒന്നും നീക്കം ചെയ്തിട്ടില്ല.

ചിത്രത്തിൽ അർജുൻ റാംപാലിനും കങ്കണയ്ക്കും നിരവധി ആക്ഷൻ ധാരാളമുണ്ട്, ഇതാണ് സെൻസർമാർക്ക് യു/എ റേറ്റിംഗ് നൽകാതിരിക്കാൻ കാരണമായത്. ചിത്രത്തിൽ ദിവ്യാ ദത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഏജന്റായി കങ്കണ എത്തുന്ന ആദ്യ ചിത്രമാണ് ഇത്. ഈ പ്രൊജക്റ്റ് ഏറ്റെടുത്ത് എന്നോടൊപ്പം ഒരു സിനിമ ചെയ്തതിന് സംവിധായകനോട് നന്ദി പറയാന്നാതായും എന്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ശ്രമിച്ചു എന്നും കങ്കണ പറഞ്ഞു.

ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ തനിക്ക് നിരാശയില്ല എന്നും എ സർട്ടിഫിക്കറ്റിനെ താൻ അംഗീകരിക്കുന്നു എന്നും ഒരുപാട് ആക്ഷൻ ഉള്ളതിനാൽ അത് പ്രതീക്ഷിച്ചിരുന്നതുമാണ് എന്നും നിർമ്മാതാവായ സൊഹൈൽ മക്ലായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തി പറഞ്ഞു. ചിത്രം മെയ് 20തിനാണ് റിലീസിനെത്തുക.

Story highlights: Censorship over; 'A' certificate for Kangana's 'Dhaakad'

Next Story