Top

സിനിമയിൽ അവസരം; നടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പണംതട്ടിയ കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ

ഓം പ്രകാശ് തിവാരി എന്ന കാസ്റ്റിംഗ് ഡയറക്ടറാണ് അറസ്റ്റിലായത്

11 Jan 2022 6:44 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയിൽ അവസരം; നടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പണംതട്ടിയ കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ
X

നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി, പണം തട്ടിയ കേസിൽ അണിയറ പ്രവർത്തകൻ പിടിയിൽ. മഹാരാഷ്ട്രയിലെ തിത്വാലയിൽ വച്ചാണ് സംഭവം. ഓം പ്രകാശ് തിവാരി എന്ന കാസ്റ്റിംഗ് ഡയറക്ടറാണ് അറസ്റ്റിലായത്. ബോളിവുഡിൽ അഭിനയിക്കാൻ വാഗ്ദാനം ചെയ്താണ് നടിയുടെ നഗ്ന ചിത്രങ്ങളെടുത്തതെന്നും പിന്നീട് പണം തട്ടിയെന്നുമുളള പരാതി ബംഗാളി നടിയാണ് നൽകിയത്. ഇതേ തുടർന്നാണ് അറസ്റ്റ്. എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

പകർത്തിയ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയതെന്നും നടി പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥനായ ധനഞ്ജയ് ലീഗാടെ എഎൻഐയോട് പറഞ്ഞു.

Next Story