Top

'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്'; നടി ശ്വേത തിവാരിക്കെതിരെ കേസ്

സോനു പ്രജാപതി എന്നയാളാണ് നടി മതനിന്ദ പരാമർശം നടത്തിയെന്ന് പരാതി നൽകിയത്

28 Jan 2022 1:47 PM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്; നടി ശ്വേത തിവാരിക്കെതിരെ കേസ്
X

മതനിന്ദാ പരാമർശം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ബോളിവുഡ് നടി ശ്വേത തിവാരിക്കെതിരെ കേസെടുത്തു. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ഐപിസി 295(എ) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സോനു പ്രജാപതി എന്നയാളാണ് നടി മതനിന്ദ പരാമർശം നടത്തിയെന്ന് പരാതി നൽകിയത്. തുടർന്ന് ശ്യാംല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയിൽ നടിയെ വിളിച്ച് വരുത്തുമെന്ന് പൊലീസ് പറഞ്ഞു. ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുമെന്ന് കോട്വാലി എസ്പി ബിട്ടു ശർമ്മ അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നടിയുടെ വിവാദ പരാമർശം നടത്തിയത്. 'മേരേ ബ്രാ കി സൈസ് കി ഭഗവാൻ ലേ രഹേ ഹെ'(എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന താരത്തിന്റെ വാക്കുകളാണ് വിവാദത്തിന് ഇടയാക്കിയത്.

ശ്വേതയുടെ വീഡിയോ വൈറലായതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. മഹാഭാരതം സീരിയലിൽ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റർ റോളിൽ അഭിനയിക്കുന്നത്. ഇക്കാര്യം തമാശ രൂപണ അറിയിച്ചതാണ് നടിയുടെ വിശദീകരണം. സംഭവത്തിൽ നടിക്കെതെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു.

Next Story