Top

'ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറി; ബോളിവുഡ് മതവികാരം വൃണപ്പെടുത്തുന്നു'; 'ബ്രഹ്മാസ്ത്ര' ബഹിഷ്‌കരിക്കണമെന്ന് പ്രചരണം

ട്രെയ്‌ലറിലെ ഈ രംഗവും സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നുണ്ട്.

16 Jun 2022 6:10 AM GMT
ഫിൽമി റിപ്പോർട്ടർ

ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറി; ബോളിവുഡ് മതവികാരം വൃണപ്പെടുത്തുന്നു; ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് പ്രചരണം
X

രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടുന്ന ട്രെയ്‌ലറിന് നേരെ ഒരു കോണിൽ നിന്നും ബോയ്‌കോട്ട് ക്യാംപെയിനും ഉയരുകയാണ്.

ട്രെയ്‌ലറിൽ രൺബീറിന്റെ കഥാപാത്രം ക്ഷേത്രത്തിൽ കയറുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിൽ താരം ചെരുപ്പ് ധരിച്ചുകൊണ്ടാണ് ക്ഷേത്രത്തിൽ കയറിയത് എന്നും അത് തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു. അതിനാൽ ബ്രഹ്മാസ്ത്ര എന്ന സിനിമ ബഹിഷ്കരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ട്വിറ്ററിൽ ക്യാംപെയിൻ നടക്കുന്നത്. ട്രെയ്‌ലറിലെ ഈ രംഗവും സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നുണ്ട്.


ഇന്ത്യന്‍ പുരാണങ്ങളില സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാന്റസി ചിത്രം തന്നെയാണ് ഇത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുന്നത്. ആദ്യത്തെ ഭാഗത്തിന്റെ പേര് 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ' എന്നാണ്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെപ്തംബര്‍ 9നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് . സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിളും ചിത്രം എത്തും.

story highlights: boycott campaign on brahmasthra movie in twitter

Next Story