Top

അഞ്ചാം ദിവസവും 'പൃഥ്വിരാജി'ന് രക്ഷയില്ല; 25 കോടി 'വിക്രം' നേടിയപ്പോള്‍ അക്ഷയ് കുമാര്‍ ചിത്രത്തിന് നേടാനായത് ഇത്ര മാത്രം

8 Jun 2022 5:03 AM GMT
ഫിൽമി റിപ്പോർട്ടർ

അഞ്ചാം ദിവസവും പൃഥ്വിരാജിന് രക്ഷയില്ല; 25 കോടി വിക്രം നേടിയപ്പോള്‍ അക്ഷയ് കുമാര്‍ ചിത്രത്തിന് നേടാനായത് ഇത്ര മാത്രം
X

ബോക്‌സോഫീസില്‍ അടി പതറി അക്ഷയ് കുമാര്‍ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്'. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 48 കോടിയാണ് മാത്രമാണ് ഇതുവരെയുള്ള കളക്ഷന്‍. എന്നാല്‍ ഒരേ ദിവസം റിലീസ് ചെയ്ത വിക്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. 218 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

സാമ്രാട്ട് പൃഥ്വിരാജിന്റെ അഞ്ചാം ദിവസത്തെ കളക്ഷന്‍ നാല് കോടിയില്‍ താഴെയാണ്. എന്നാല്‍ 25 കോടിക്കടുത്താണ് വിക്രം നേടിയത്. സിനിമ റിലീസ് ചെയ്ത ആദ്യം ദിനം തന്നെ തെന്നിന്ത്യന്‍ ചിത്രത്തിന് മുന്നില്‍ ബോളിവുഡിന് അടി പതറിയിരുന്നു. ആദ്യ ദിനത്തില്‍ വിക്രം 34 കോടി സ്വന്തമാക്കിയപ്പോള്‍ പൃഥ്വിരാജിന് 10 കോടി മാത്രമാണ് നേടാനായത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന 'മേജറും' പൃഥ്വിരാജിന് ബോക്‌സ് ഓഫീസില്‍ പ്രഹരം ഏല്‍പ്പിച്ചിട്ടുണ്ട്. 50 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍.

കേരളത്തിലും വിക്രമിന് മികച്ച പ്രതികരണാണ് ലഭിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം ഒമ്പത് കോടിയാണ് ചിത്രം നേടിയത് . കേരളം, തമിഴ്‌നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം 'വിക്രം' നിറഞ്ഞാടുകയാണ്. എല്ലായിടത്തും റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 4,500 ഓളം സ്‌ക്രീനുകളിലാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 6,000 സ്‌ക്രീനുകളിലായാണ് വിക്രത്തിന്റെ പ്രദര്‍ശനം.

അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാകും പൃഥ്വിരാജ് എന്നാണ് അനലിസ്റ്റുകളുടെ കണക്ക്കൂട്ടല്‍. 270-300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ കണക്ക് കൂട്ടിയാല്‍ പോലും ചിത്രം 100 കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നും അനലിസ്റ്റുകള്‍ അറിയിക്കുന്നു. ചിത്രത്തിന് യുപി ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ നികുതി ഇളവുകള്‍ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Story Highlights; Box office collection of Vikram and Samrat Prithviraj

Next Story