Top

ബോളിവുഡ് താരങ്ങളുടെ മക്കളുടെ സിനിമ 'ദി ആർച്ചീസ്'; നെപ്പോട്ടിസം വീണ്ടും ചർച്ചയാകുന്നു

ബോളിവുഡ് താരങ്ങൾ സ്റ്റാർ കിഡ്സിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയപ്പോൾ ഒരു വിഭാഗം സ്റ്റാർ കിഡ്സിന് പ്രാധാന്യം നൽകിയതു മുതൽ നിറവും അഭിനേതാക്കളുടെ വസ്ത്രധാരണവുമെല്ലാം ട്വിറ്ററിൽ ചർച്ച ചെയ്യുകയാണ്

17 May 2022 6:12 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് താരങ്ങളുടെ മക്കളുടെ സിനിമ ദി ആർച്ചീസ്; നെപ്പോട്ടിസം വീണ്ടും ചർച്ചയാകുന്നു
X

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിൽ നെപ്പോട്ടിസം മുളപൊട്ടുകയാണ്. 'ദി ആർച്ചീസ്' എന്ന സോയ അക്തറിന്റെ പുതിയ ചിത്രത്തിന് നേരെയാണ് വാദങ്ങൾ ഉയരുന്നത്. ബോളിവുഡിലെ മുൻനിര താരങ്ങളും മക്കൾ അണി നിരക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തു വന്നതിനുപിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ നെപ്പോട്ടിസം ചർച്ചയാകുന്നത്.

ചിത്രം നെറ്റ്ഫ്ലിക്സിലാണ് എത്തുക. പഴയ കോമിക്സ് ആർച്ചീസ് സിനിമയായി വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ഒരു വിഭാഗം പ്രേക്ഷകർ. ബോളിവുഡ് താരങ്ങൾ സ്റ്റാർ കിഡ്സിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയപ്പോൾ ഒരു വിഭാഗം സ്റ്റാർ കിഡ്സിന് പ്രാധാന്യം നൽകിയതു മുതൽ നിറവും അഭിനേതാക്കളുടെ വസ്ത്രധാരണവുമെല്ലാം ട്വിറ്ററിൽ ചർച്ച ചെയ്യുകയാണ്.


'മിന്ത്രയുടെ പരസ്യം പോലെയുണ്ട്', 'ഹിന്ദി ചിത്രമാണെന്ന് മനസ്സിലായത് ടീസറിലെ ഹിന്ദി ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടപ്പോഴാണ്', 'ഇന്ത്യൻ കൗമാരക്കാരുടെ യാതൊരു രൂപഭാവവുമില്ലാത്ത കഥാപാത്രങ്ങളാണ്', 'എന്തുകൊണ്ട് ഇരു നിറത്തിലുള്ളവരേയും ബ്രൗൺ നിറത്തിലുള്ളവരേയും കാണുന്നില്ല', അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ അമേരിക്കൻ സീരീസായ ബ്രിഡിജിട്ടൺ 2 ൽ ദി ആർച്ചീസിനെക്കാൾ കൂടുതൽ ഇന്ത്യൻ പ്രാധിനിത്യം ഉണ്ട്', ഇവരാരും സൂര്യനെ കണ്ടിട്ടില്ല എന്ന് തോന്നുന്നു, എല്ലാവരും വെളുത്തവരാണ്. സ്വജനപക്ഷപാതത്തോടുകൂടിയ സൗന്ദര്യശാസ്ത്രം'. എന്നിങ്ങനെയാണ് ട്വീറ്റുകൾ എത്തുന്നത്.

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, നിർമാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും രണ്ടാമത്തെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ കൊച്ചു മകൻ അഗസ്ത്യ നന്ദ, മിഹിർ അഹൂജ, ഡോട്ട്, യുവരാജ് മെൻഡ, വേദംഗ് റെയ്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആർച്ചീ ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചീ കോമിക്സ് പരമ്പര ലോകപ്രശസ്തമായ പരമ്പരകളിൽ ഒന്നാണ്. കഴിഞ്ഞ വർഷമാണ് സോയാ അക്തർ തന്റെ നെറ്റ്ഫ്ലിക്സ് ചിത്രം ഒരുക്കുന്നകാര്യം പ്രഖ്യാപിച്ചത്.

Story highlights: Bollywood Star Kids film 'The Archies'; Nepotism is being discussed again

Next Story