Top

ബോളിവുഡ് സംവിധായകന്റെ പരാതി; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ കേസെടുത്തു

അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമേ ഒള്ളു. പക്ഷേ എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്

27 Jan 2022 4:41 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് സംവിധായകന്റെ പരാതി; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ കേസെടുത്തു
X

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്ക്കെതിരെ ബോൾളിവൂഡ്‌ സംവിധയകന്റെ പരാതി. സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയിലാണ് മുംബൈ പോലീസ് കേസ് എടുത്തിരിക്കുന്നത്. കർപ്പവകാശ ലംഘനത്തിനാണ് കേസ്. സുന്ദർ പിച്ചൈയെ കൂടാതെ മറ്റ് അഞ്ചുപേർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

'ഏക് ഹസീന തി ഏക് ദീവാന താ' എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തെന്ന് കാണിച്ചാണ് സുനീൽ ദർശൻ പരാതി നൽകിയിരിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ സിനിമ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. ഇക്കാര്യമറിയിച്ച് ഗൂഗിളിന് ഇ-മെയിൽ അയച്ചിരുന്നെന്നും എന്നാൽ അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീൽ പറയുന്നു. സുനീലിന്റെ വാക്കുകൾ ഇങ്ങനെ,'അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമേ ഒള്ളു. പക്ഷേ എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത് അവരുടെ ശ്രദ്ധയിൽപെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.'

താൻ പരാതിയിലൂടെ പ്രശസ്തി നേടിയെടുക്കാനല്ല ശ്രമിക്കുന്നതെന്നും ശരിയായ വസ്തുത നിയമവ്യവസ്ഥയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്നും സുനീൽ പറയുന്നു. ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലും പകർപ്പവകാശ ഉടമയെന്ന നിലയിലും തനിക്ക് ചില അവകാശങ്ങളുണ്ട്, അവ നിഷ്കരുണം ലംഘിക്കുമ്പോൾ, എന്തുചെയ്യണം? താൻ നിസ്സഹായനായ ഒരു വ്യക്തിയാണ് സുനീൽ ദർശൻ‌ കൂട്ടിച്ചേർത്തു.

Next Story