Top

ആചാരങ്ങൾ തിരുത്തി; അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്ത് രവീണ ടണ്ടൻ; അഭിനന്ദനങ്ങൾ

കഴിഞ്ഞ വെള്ളിയാഴ്ച്ച ആയിരുന്നു രവീണയുടെ പിതാവ് രവി ടണ്ടൻ അന്തരിച്ചത്.

15 Feb 2022 10:57 AM GMT
ഫിൽമി റിപ്പോർട്ടർ

ആചാരങ്ങൾ തിരുത്തി; അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്ത് രവീണ ടണ്ടൻ; അഭിനന്ദനങ്ങൾ
X

ബോളിവുഡ് താരം രവീണ ടണ്ടന്റെ പിതാവ് രവി ടണ്ടൻ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ഇപ്പോഴിതാ രവീണ തന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.

പിതാവിന്റെ അന്ത്യകർമങ്ങളുടെ ഭാഗമായുള്ള എല്ലാ പൂജകളും ചടങ്ങുകളും രവീണ ടണ്ടൻ ചെയ്യുന്നത് വീഡിയോയിൽ കാണാം. പൊതുവെ പുരുഷന്മാരാണ് ഇത്തരം ചടങ്ങുകൾ ചെയ്യാറുള്ളത്. എന്നാൽ നടി ചടങ്ങ് ചെയ്‍തത് വലിയ ഒരു മാറ്റത്തിലേക്കുള്ള തുടക്കമാണ് എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്. സ്ത്രീ എന്ന പേരിൽ മാറ്റിനിർത്തപ്പെടുന്ന പല കാര്യങ്ങളും അവസാനിക്കേണ്ടിയിരിക്കുന്നു എന്നും പലരും കമന്റ് ചെയ്തു.



കഴിഞ്ഞ വെള്ളിയാഴ്ച്ച ആയിരുന്നു രവീണയുടെ പിതാവ് രവി ടണ്ടൻ അന്തരിച്ചത്. തന്റെ 87ാം പിറന്നാളിന് ഒരു വാരം മുൻപാണ് അദ്ദേഹം അന്തരിച്ചത്. പിതാവിന്റെ മരണത്തോട് അനുബന്ധിച്ച് നടി പങ്കുവെച്ച പോസ്റ്റും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ ജീവിതത്തിലെ പിതാവിന്റെ സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു രവീണയുടെ പോസ്റ്റ്.


STORY HIGHLIGHTS: bollywood actress raveena tandon applauded for doing the last rituals of her father

Next Story