Top

'ഗാന്ധിയെ വിമര്‍ശിച്ച് നിങ്ങള്‍ എന്താവാനാണ് ശ്രമിക്കുന്നത്'; കങ്കണക്കെതിരെ ബിജെപി നേതാവ്

ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമര്‍ശങ്ങള്‍ അന്തരാഷ്ട്രതലത്തില്‍ തന്നെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവയാണ്

17 Nov 2021 12:54 PM GMT
ഫിൽമി റിപ്പോർട്ടർ

ഗാന്ധിയെ വിമര്‍ശിച്ച് നിങ്ങള്‍ എന്താവാനാണ് ശ്രമിക്കുന്നത്; കങ്കണക്കെതിരെ ബിജെപി നേതാവ്
X

നടി കങ്കണ റണൗട്ടിന് എതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് നിഖിതാ അബ്ബാസ്. കഴിഞ്ഞ ദിവസം താരം നടത്തിയപരാമര്‍ശത്തിലാണ് വിമര്‍ശനവുമായി നിഖിത രംഗത്തെത്തിയത്. 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ആയിരുന്നില്ല ലഭിച്ചിരുന്നതെന്നും ഭിക്ഷയായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്.

'പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിക്കുന്നു. ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമര്‍ശങ്ങള്‍ അന്തരാഷ്ട്രതലത്തില്‍ തന്നെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവയാണ്. ഗാന്ധിയ്ക്ക് രാഷ്ട്ര പിതാവെന്ന വിശേഷണം നല്‍കിയത് ഈ രാജ്യത്തെ ജനങ്ങളാണ്. ബിജെപി സജീവമായി നിലനിര്‍ത്തുന്നത് പോലും ഗാന്ധിയുടെ ആശയങ്ങളാണ്. അദ്ദേഹത്തെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി കങ്കണ എന്താകാനാണ് ശ്രമിക്കുന്നത്. കങ്കണ ജനങ്ങളുടെ വികാരത്തെ വേദനിപ്പിക്കുന്നു' എന്നും നിഖത് അബ്ബാസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കങ്കണ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും വിവാദത്തിന് വഴിവെച്ചിരുന്നു. നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ അതോ നേതാജിയെ അനുകൂലിക്കുന്നോ രണ്ടും ഒരേ സമയം അംഗീകരിക്കാന്‍ പറ്റില്ല അതുകൊണ്ട് തീരുമാനിക്കൂ എന്ന പത്ര വാര്‍ത്ത പങ്കുവെച്ചതും വിവാദത്തിന് വഴി വെച്ചു. നിരവധി ആളുകളാണ് കങ്കണക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

Next Story

Popular Stories