Top

'ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ല, അതും പിതാവിന് മുന്നിൽ'; ഇറാ ഖാനെതിരെയുള്ള കമന്റുകൾക്ക് മറുപടിയുമായി സൊനാ മഹാപത്ര

'വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന മുതിർന്ന സ്ത്രീയാണ്. അവളുടെ ജീവിതത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അവളുടെ അച്ഛന്റെയോ നിങ്ങളുടെയോ അംഗീകാരം ആവശ്യമില്ല'

11 May 2022 11:15 AM GMT
ഫിൽമി റിപ്പോർട്ടർ

ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ല, അതും പിതാവിന് മുന്നിൽ; ഇറാ ഖാനെതിരെയുള്ള കമന്റുകൾക്ക് മറുപടിയുമായി സൊനാ മഹാപത്ര
X

ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25ാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ ആരാധകർ ഏറ്റടുത്തിരുന്നു. എന്നാൽ താരപുത്രിക്ക് ലഭിച്ച പിറന്നാൾ ആശംസകൾക്കൊപ്പം നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നു. പ്രശ്നം ഇറയുടെ വേഷം തന്നെയായിരുന്നു. ബിക്കിനി ധരിച്ചതാണ് താരം കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചത്. 'ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ല', 'പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമായി തോന്നുന്നു' എന്ന് നിരവധി വിമർശനങ്ങളാണ് എത്തിയത്.

സംഭവം ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് നിരവധിപേർ എത്തി. അതില്‍ ഗായികയും ഗാന രചയിതാവുമായ സൊനാ മഹാപത്രയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇറ മുതിര്‍ന്ന ഒരു സ്ത്രീയാണ് എന്നും അതുകൊണ്ട് തന്നെ അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

അവൾക്ക് 25 വയസ്സ്. ഇറാ ഖാന്റെ വസ്ത്രധാരണത്തെക്കുറിച്ച് അമീർഖാൻ മുമ്പ് ചെയ്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ ആളുകളും ദയവായി ശ്രദ്ധിക്കുക; വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന മുതിർന്ന സ്ത്രീയാണ്. അവളുടെ ജീവിതത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അവളുടെ അച്ഛന്റെയോ നിങ്ങളുടെയോ അംഗീകാരം ആവശ്യമില്ല. മാറി പോകൂ. നിങ്ങളുടെ രാഷ്ട്രീയം സൂര്യൻ പ്രകാശിക്കാത്തിടത്ത് പറയൂ. സോന മഹാപത്ര പറയുന്നു.

മകളുടെ പിറന്നാൾ ആഘോഷത്തിൽ ആമിർ ഖാനും മുൻഭാര്യ റീന ദത്തയും ഒത്തു ചേർന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുമ്പോൾ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

Story highlights: 'Bikini is not a cultural attire, it's in front of the father'; Sona Mahapatra responds to comments against Ira Khan

Next Story