Top

കൈതിക്ക് ഹിന്ദി റീമേക്ക് ഒരുക്കാൻ അജയ് ദേവ്ഗൺ; 'ഭോല' 2023ൽ

2023 മാർച്ച് 31 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

4 July 2022 6:37 AM GMT
ഫിൽമി റിപ്പോർട്ടർ

കൈതിക്ക് ഹിന്ദി റീമേക്ക് ഒരുക്കാൻ അജയ് ദേവ്ഗൺ; ഭോല 2023ൽ
X

തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ഒരുക്കാൻ അജയ് ദേവ്ഗൺ. 'ഭോല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അജയ് ദേവ്ഗണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ്. ഭോലയുടെ ചിത്രീകരണം ആരംഭിച്ചതായും അടുത്ത വർഷം മാർച്ച് 31 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു.

അജയ് ദേവ്ഗൺ അവസാനമായി സംവിധാനം ചെയ്ത 'റൺവേ 34' ഈ വർഷം ഏപ്രിലിൽ അയിരുന്നു റിലീസ് ചെയ്തത്. "നേരത്തെ തയാറെടുപ്പുകൾ നടത്തിയിരുന്നു. കാമറയ്ക്ക് പിന്നിൽ വന്ന് ലൈറ്റിസ്, കാമറ, ആക്ഷൻ എന്ന ആ മാന്ത്രിക വയ്ക്കുകൾ പറയാനേ ബാക്കിയുണ്ടായുള്ളു," അവസാന ചിത്രം ഇറങ്ങി മാസങ്ങൾ മാത്രം പിന്നിടെ പുതിയ ചിത്രം എങ്ങനെ ഒരുക്കാനാകും എന്ന ചോദ്യത്തിന് ഇതായിരുന്നു നടന്റെ മറുപടി.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'കൈതി'. വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച് കളക്ഷൻ സ്വന്തമാക്കിയിരുന്നു. കാർത്തി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ നരേൻ, ധീന എന്നിവരും പ്രധാന കഥാപാത്രങ്ങളായി. കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളി എന്നതായിരുന്നു കൈതിയുടെ ഇതിവൃത്തം.

Story highlights: Ajay Devgn to direct Hindi remake of Lokesh Kanagaraj's Kaithi

Next Story