Top

'ഏറ്റവും മികച്ച ആണ്‍സുഹൃത്ത്';' ഗംഗുഭായി'യുടെ നമസ്തേ പോസ് അനുകരിച്ച രണ്‍ബീറിന് ആലിയയുടെ മറുപടി

5 Feb 2022 12:23 PM GMT
ഫിൽമി റിപ്പോർട്ടർ

ഏറ്റവും മികച്ച ആണ്‍സുഹൃത്ത്; ഗംഗുഭായിയുടെ നമസ്തേ പോസ് അനുകരിച്ച രണ്‍ബീറിന് ആലിയയുടെ മറുപടി
X

പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുളള താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ആലിയ ഭട്ടിന്റെ പുതിയ ചിത്രം 'ഗംഗുഭായ് കത്തിയവാടി'യുടെ ട്രെയ്ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ ട്രെയ്ലറിനെ പ്രശംസിച്ചുകൊണ്ടുള്ള രണ്‍ബീറിന്റെ നമസ്തേ പോസും വൈറലായിരുന്നു. ഇപ്പോള്‍ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്.

രണ്‍ബീറിന്റെ നമസ്തെ പോസ് ചെയ്യുന്ന ചിത്രത്തിനൊപ്പം ആലിയയുടെയും ചിത്രം ചേര്‍ത്തുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. 'ഏറ്റവും മികച്ച കാമുകന്‍' എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ആലിയ കുറിച്ചത്.


ഗംഗുഭായി പ്രമോഷന്റെ ഭാഗമായി ആലിയ ഭട്ട് പുറം തിരിഞ്ഞ് നിന്ന് നമസ്തേ പറയുന്ന പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ പാപ്പരാസികള്‍ രണ്‍ബീറിനോട് ട്രെയ്ലറിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. അതോടെ ഗംഗുഭായ് സ്റ്റൈലില്‍ രണ്‍ബീറും പോസ് ചെയ്യുകയായിരുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഈ രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആലിയ ഭട്ടിന്റെ ആദ്യത്തെ ബന്‍സാലി ചിത്രമാണ് ഗംഗുഭായ് കത്തിയവാടി.ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുഭായ് എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

Next Story