Top

കുഞ്ഞു താരം ആരാധ്യയുടെ പിറന്നാള്‍ ആഘോഷമാക്കി ബച്ചന്‍ കുടുംബം

മാലിദ്വീപിലെ അമില്ല ഹുഷി ദ്വീപിലാണ് ആരാധ്യയുടെ ജന്മദിനാഘോഷം

17 Nov 2021 11:23 AM GMT
ഫിൽമി റിപ്പോർട്ടർ

കുഞ്ഞു താരം ആരാധ്യയുടെ പിറന്നാള്‍ ആഘോഷമാക്കി ബച്ചന്‍ കുടുംബം
X

ബച്ചന്‍ കുടുംബത്തിലുള്ള വിശേഷങ്ങളും ആഘോഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ കുടുംബത്തിലെ കുഞ്ഞു താരമായ ആരാധ്യയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുക്കിയ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെയാണ് ആരാധ്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

എന്റെ മാലാഖക്ക് ഇന്ന് പത്താം പിറന്നാള്‍. എന്റെ ശ്വാസത്തിന് പിന്നിലെ കാരണം. നീയാണ് എന്റെ ജീവിതവും ആത്മാവും. ഉപാധികളില്ലാതെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ആരാധ്യക്ക് ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ കുറിച്ചു.

ജന്മദിനാശംസകള്‍ രാജകുമാരി. നിന്റെ അമ്മ പറയുന്നതുപോലെ , നീ ഈ ലോകത്തെ ഒരു മികച്ചയിടമാക്കി മാറ്റുന്നു എന്നാണ് അഭിഷേക് ബച്ചന്‍ കുറിച്ചത്.

മാലിദ്വീപിലെ അമില്ല ഹുഷി ദ്വീപിലാണ് ആരാധ്യയുടെ ജന്മദിനാഘോഷം നടന്നത്. കഴിഞ്ഞ ദിവസമാണ് ആഘോഷത്തിനായി കുടുംബം മാലിദ്വീപില്‍ എത്തിയത്. അമില്ല ഫുഷി ദ്വീപിലെ വില്ലയില്‍ നിന്നുള്ള കാഴ്ചകള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആറു മുറികളുള്ള വില്ലയിലാണ് കുടുംബം താമസിക്കുന്നത്. പ്രതിദിനം 14 ലക്ഷം രൂപയാണ് ആഡംബര വില്ലയിലെ താമസത്തിന്.

Next Story