Top

സൂപ്പ‍ർ ഹീറോയായി ധോണി; 'അഥര്‍വ' മോഷന്‍ പോസ്റ്റര്‍

രമേശ് തമിഴ് മണിയാണ് നോവലിന്റെ രചയിതാവ്

2 Feb 2022 4:51 PM GMT
ഫിൽമി റിപ്പോർട്ടർ

സൂപ്പ‍ർ ഹീറോയായി ധോണി; അഥര്‍വ മോഷന്‍ പോസ്റ്റര്‍
X

ഇന്ത്യന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണി നായകനാകുന്ന ഗ്രാഫിക് നോവലിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'അഥര്‍വ' എന്ന നോവലിന്റെ മോഷന്‍ പോസ്റ്റര്‍ ധോണി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പുതുക്കാലത്തെ ഗ്രാഫിക് നോവലില്‍ സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി എത്തുന്നത്.

രമേശ് തമിഴ് മണിയാണ് നോവലിന്റെ രചയിതാവ്. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. 15ല്‍ ഏറെ ഇല്ലസ്‌ട്രേഷനുകളാണ് നോവലില്‍ ഉണ്ടാവുക. ഇന്ത്യയുടെ ആദ്യ പൗരാണിക സൂപ്പര്‍ ഹീറോയെ സമകാലികതയോടെ അവതരിപ്പിക്കാനാണ് രചയിതാവ് ശ്രമിച്ചിട്ടുള്ളതെന്ന് ധോണി പറയുന്നു.

വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഗ്രാഫിക് നോവല്‍ നിര്‍മ്മിക്കുന്നത്. വിന്‍സെന്റ് അഡൈകലരാജ്, അശോക് മനര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. സിജിയും വിഎഫ്എക്സും ചെയ്‍തിരിക്കുന്നത് വിര്‍സു സ്റ്റുഡിയോസ് ആണ്. ക്രിയേറ്റീവ് ഹെഡ് രമേശ് തമിഴ്മണി, മോഷന്‍ പോസ്റ്റര്‍ അജിത്ത്‍കുമാര്‍ മണികണ്ഠന്‍, മോഷന്‍ പോസ്റ്ററിന്‍റെ എഡിറ്റിംഗ് കവിന്‍ ആദിത്യ, ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി പാര്‍ഥിപന്‍ രവി, രമേശ് തമിഴ്മണി തന്നെയാണ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Next Story