'കങ്കണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം'; പരാതിയുമായി അസം കോണ്‍ഗ്രസ്
ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന് നമ്മെ പഠിപ്പിച്ചത് ഗാന്ധിജിയാണ്, ഇതുകൊണ്ട് എങ്ങനെ സ്വാതന്ത്ര്യം കിട്ടും ഇങ്ങനെ കിട്ടുന്നത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും അവര്‍ പറഞ്ഞു
19 Nov 2021 5:09 AM GMT
ഫിൽമി റിപ്പോർട്ടർ

സ്വാതന്ത്ര്യസമരത്തിനും മഹാത്മാഗാന്ധിക്കെതിരെയും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ ബോളിവുഡ് നടി കങ്കണ റൗണട്ടിനെതിരെ പോലിസീല്‍ പരാതി നല്‍കി അസം കോണ്‍ഗ്രസ്. ഗുവാഹത്തിയിലെ ദിസ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. കങ്കണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് അസം കോണ്‍ഗ്രസിന്റെ ആവശ്യം.
എന്നാല്‍ ഇതുവരെയും പോലീസ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് നടി വിവാദപരമായ പരാമര്‍ശം നടത്തിയത്. '1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യമായിരുന്നില്ല ലഭിച്ചത് ഭിക്ഷയായിരുന്നുവെന്ന പരാമര്‍ശം വലിയ ബഹളത്തിന് വഴിവെച്ചതിന് പിന്നാലെയാണ് സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും മഹാത്മാഗാന്ധിയില്‍ നിന്നും ഒരു പിന്തുണയും ലഭിച്ചില്ല എന്ന താരത്തിന്റെ പരാമര്‍ശം.
നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ അതോ നേതാജിയെ അനുകൂലിക്കുന്നോ രണ്ടും ഒരേ സമയം അംഗീകരിക്കാന്‍ പറ്റില്ല അതുകൊണ്ട് തീരുമാനിക്കൂ എന്ന പത്ര വാര്‍ത്ത പങ്കുവെച്ചതും വിവാദത്തിന് വഴി വെച്ചിരിന്നു. ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന് നമ്മെ പഠിപ്പിച്ചത് ഗാന്ധിജിയാണ്. ഇതുകൊണ്ട് എങ്ങനെ സ്വാതന്ത്ര്യം കിട്ടും. ഇങ്ങനെ കിട്ടുന്നത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും അവര്‍ പറഞ്ഞു.