Top

'അങ്കമാലി ഡയറീസ്' ഹിന്ദി റീമേക്ക്; 'പെപ്പെ'യാകാൻ അർജുൻ ദാസ്

നടി മധുമിതയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

29 Jun 2022 10:56 AM GMT
ഫിൽമി റിപ്പോർട്ടർ

അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക്; പെപ്പെയാകാൻ അർജുൻ ദാസ്
X

മലയാളത്തിൽ മികച്ച വിജയം കൈവരിച്ച ചിത്രം അങ്കമാലി ഡയറീസ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 'കൈതി'യിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ ദാസ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'കെഡി എങ്കിറ കറുപ്പുദുരൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി മധുമിതയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം.

അബണ്ടൻഷ്യ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. 'സുരറൈ പോട്ര്' ഹിന്ദി റീമേക്കിന്റെ നിർമ്മാണവും ഇതേ പ്രൊഡക്ഷൻ കമ്പനി തന്നെയാണ് നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഗോവയിലും പരിസര പ്രദേശങ്ങളിലുമാണ് നടന്നത്. സിനിമയുടെ ടൈറ്റിലും റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

2017ൽ ഒരു കൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'അങ്കമാലി ഡയറീസ്'. അങ്കമാലി പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ചെമ്പൻ വിനോദ് ആണ്. 2019ൽ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

story highlights: arjun das to act in angamaly diaries hindi remake

Next Story