Top

'ഷംഷേര തെന്നിന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ മാസ് സിനിമയെന്ന് വിളിച്ചേനെ'; പരാജയത്തേച്ചൊല്ലി സോഷ്യല്‍ മീഡിയ തര്‍ക്കം

'ആർ ആർ ആർ കണ്ടു കയ്യടിച്ചവർ ഷംഷേരയുടെ അവസാന ഭാഗത്ത് കാക്കകൾ രൺബീറിനെ രക്ഷിക്കാൻ വരുന്നതിനെ വിമർശിക്കുന്നു'

26 July 2022 2:15 PM GMT
ഫിൽമി റിപ്പോർട്ടർ

ഷംഷേര തെന്നിന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ മാസ് സിനിമയെന്ന് വിളിച്ചേനെ; പരാജയത്തേച്ചൊല്ലി സോഷ്യല്‍ മീഡിയ തര്‍ക്കം
X

രൺബീർ കപൂർ നായകനായ ചിത്രം 'ഷംഷേര' തിയേറ്ററുകളിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. സിനിമയ്ക്ക് നിരൂപകരിൽ നിന്നും മോശം പ്രതികരണമാണ് ലഭിക്കുന്നതും. ഇതിന് പിന്നാലെ തെന്നിന്ത്യൻ-ബോളിവുഡ് സിനിമകളെ ചൊല്ലിയുള്ള തർക്കങ്ങൾക്കാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്.

ബോളിവുഡ് സിനിമകൾക്ക് വമ്പൻ കഥ വേണം. ഷംഷേര ഒരു തെന്നിന്ത്യൻ സിനിമ ആയിരുന്നു എങ്കിൽ മാസ് എന്റർടെയ്നർ എന്ന പേരിൽ പലരും ആഘോഷിക്കുമായിരുന്നുമെന്നുമാണ് ആരാധകരുടെ വാദം.


രാജമൗലി ചിത്രം 'ആർ ആർ ആറു'മായും പലരും സിനിമയെ താരതമ്യം ചെയ്യുന്നുണ്ട്. 'ആർ ആർ ആറിൽ സിംഹവും കടുവയുമെല്ലാം വന്നിറങ്ങുന്ന രംഗം കണ്ടു കയ്യടിച്ചവർ ഷംഷേരയുടെ അവസാന ഭാഗത്ത് കാക്കകൾ രൺബീറിനെ രക്ഷിക്കാൻ വരുന്നതിനെ വിമർശിക്കുന്നു. എന്തൊരു കാപട്യമാണ് ഇത്', ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ബോളിവുഡ് സിനിമകളോട് കാണിക്കുന്ന പക്ഷപാതം ആണിത് എന്നും ആരധകർ പറയുന്നു.


'സഞ്ജു'വിന് ശേഷം രൺബീർ നായകനാകുന്ന ചിത്രമാണ് ഷംഷേര. കരൺ മൽഹോത്ര സംവിധാനം ചെയ്ത സിനിമ ഇതുവരെ 30 കോടിയോളം രൂപയാണ് നേടിയത്. 150 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. ഇന്നത്തോടെ സിനിമയുടെ കളക്ഷനിൽ 65 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. ഈ വാരം അവസാനിക്കുന്നതോടെ 40 കോടി കളക്ഷൻ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഈ വർഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകൾ പലതും തിയേയറ്ററുകളിൽ തകർന്നടിയുകയാണ്. ധാക്കഡ്, സാമ്രാട്ട് പ്രഥ്വിരാജ്, ജേര്‍സി, ഹീറോപാന്റി തുടങ്ങിയ ചിത്രങ്ങള്‍ വലിയ കൊട്ടിഘോഷങ്ങള്‍ക്ക് ശേഷമെത്തിയിട്ടും വലിയ ഹിറ്റുകളാകാന്‍ കഴിയാതെ പോയ ബോളിവുഡ് ചിത്രങ്ങളാണ്.

story highlights: arguments in social media that if shamshera was a south indian movie it would be a hit

Next Story