Top

ബോളിവു‍ഡിന്റെ ആ പിഴവ് തെന്നിന്ത്യൻ വളർച്ചയ്ക്ക് കാരണമായി; അനുപമ ചോപ്ര

അന്താരാഷ്ട്ര തലത്തിൽ ഈ സിനിമകൾക്ക് ശ്രദ്ധ നേടാൻ സാധ്യതയില്ലെന്നും അനുപമ ചോപ്ര പറയുന്നു

1 July 2022 9:09 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവു‍ഡിന്റെ ആ പിഴവ് തെന്നിന്ത്യൻ വളർച്ചയ്ക്ക് കാരണമായി; അനുപമ ചോപ്ര
X

മുംബൈ: തെന്നിന്ത്യൻ സിനിമാ മേഖലയുടെ വളർച്ചയെയും ബോളിവുഡിന്റെ തളർച്ചയെയും തുറിച്ച് തുറന്ന് സംസാരിച്ച് പ്രമുഖ ഫിലിം ക്രിറ്റിക്കും MAMI മുംബൈ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറുമായ അനുപമ ചോപ്ര. തെന്നിന്ത്യൻ സിനിമകൾ കൂടുതൽ പേരിലേക്കെത്താൻ ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് സഹായകരമായെന്ന് അനുപമ ചോപ്ര ചൂണ്ടിക്കാട്ടുന്നു. ഇത് തെന്നിന്ത്യൻ താരങ്ങളെ, പ്രത്യേകിച്ചും തെലുങ്ക് സിനിമാ താരങ്ങൾക്ക് ഭാഷയ്ക്കതീതമായി ആരാധകരുണ്ടാക്കാൻ സഹായിച്ചു. സിനിമാ വ്യവസായത്തിൽ എവിടെയാണ് ബോളിവുഡിന് പിഴച്ചതെന്നും അനുപമ ചോപ്ര ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഹിന്ദി സിനിമകൾ വലിയ തോതിൽ പാശ്ചാത്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം നേടിയ, അർബൻ പ്രേക്ഷകരെയാണ് ഹിന്ദി സിനിമകൾ ലക്ഷ്യം വെക്കുന്നത്. പക്ഷെ രാജ്യത്തെ ജനസംഖ്യയിൽ 70 ശതമാനവും ന​ഗരവാസികളല്ല. ഹിന്ദി സിനിമകളിൽ നിന്നും ഈ പ്രേക്ഷകർ സ്വാഭാവികമായും അകലുകയും മാസ് കഥകളുമായെത്തുന്ന തെലുങ്ക് സിനിമകളിൽ ആകൃഷ്ടരാവുകയും ചെയ്യുന്നു. ഡബ്ബിം​ഗും, സബ്ടൈറ്റിലുകളും ഭാഷയുടെ അതിർ വരമ്പുകളും ഇല്ലാതാക്കിയെന്നും അനുപമ ചോപ്ര അഭിപ്രായപ്പെട്ടു.

പക്ഷെ തെന്നിന്ത്യൻ സിനിമകൾ വളരെയധികം പുരുഷ കേന്ദ്രീകൃതമാണെന്നും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യം കുറവാണെന്നും അനുപമ ചോപ്ര ചൂണ്ടിക്കാട്ടുന്നു. വാണിജ്യ വിജയം നേടുന്ന ഇത്തരം സിനിമകൾ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുമെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഈ സിനിമകൾക്ക് ശ്രദ്ധ നേടാൻ സാധ്യതയില്ലെന്നും അനുപമ ചോപ്ര പറയുന്നു.

'മുഖ്യധാര ഇന്ത്യൻ സിനിമ പാട്ടും നൃത്തവും ഫാന്റസിയും നിറവും നാടകവും അക്രമവും നിറഞ്ഞതാണ്. അതിനാൽ ക്രോസ്ഓവർ വിൽപ്പന കഠിനമായിരിക്കുമെന്ന് ഞാൻ കരുതുന്നു. പാശ്ചാത്യ പ്രേക്ഷകർ ഇത് ശരിക്കും വിലമതിക്കുമെന്ന് തോന്നുന്നില്ല,' അനുപമ ചോപ്ര പറഞ്ഞു.

Story Highlight: Anupama chopra about south film industries' rise

Next Story