Top

മറ്റൊരു ബോളിവുഡ് വിവാഹം ഒരുങ്ങുന്നു; കെ എൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം ഈ വർഷം

ഈ വർഷം അവസാനത്തോടെ തന്നെ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്

22 April 2022 10:47 AM GMT
ഫിൽമി റിപ്പോർട്ടർ

മറ്റൊരു ബോളിവുഡ് വിവാഹം ഒരുങ്ങുന്നു; കെ എൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം ഈ വർഷം
X

ബോളിവുഡ് ലോകം കാത്തിരുന്ന ആഘോഷമായിരുന്നു ആലിയ-രൺബീർ വിവാഹം. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായി ഒതുങ്ങിയ ചടങ്ങിന് ശേഷം മറ്റൊരു ബോളിവുഡ് താര വിവാഹത്തിന് കൂടി തുടക്കം കുറിക്കുന്നതായ വാർത്തകളാണ് പുറത്തു വരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിന്റെയും ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയുടെയും വിവാഹ വാർത്തകളാണ് പുറത്തു വരുന്നത്.

ഈ വർഷം അവസാനത്തോടെ തന്നെ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. രാഹുലും ആതിയയും ഏറെ നാളായി പ്രണയത്തിലാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷം മുതലാണ് ഇരുവരും സമൂഹ മാധ്യമങ്ങൾക്കു മുന്നിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ചില പരസ്യ ക്യാമ്പെയിനിലും രാഹുലും ആതിയയും പങ്കെടുത്തിരുന്നു.

ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ദക്ഷിണേന്ത്യൻ ശൈലിയിലായിരിക്കും രാഹുൽ-ആതിയ വിവാഹം. മംഗലാപുരത്തിനടുത്തുള്ള മുൽകിയാണ് സുനിൽ ഷെട്ടിയുടെ നാട്. കെഎൽ രാഹുലിന്റെ സ്വദേശവും മം​ഗലാപുരമാണ്. ആതിയയുടെ സഹോദരൻ അഹാൻ ഷെട്ടി നായകനായ ചിത്രം 'തഡപ്' എന്ന ചിത്രത്തിന്റെ പ്രദർശന വേളയിലാണ് രാഹുലും ആതിയയും ആദ്യമായി ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രാഹുലിന്റെ ചില മത്സരങ്ങൾക്കും ആതിയ സാക്ഷ്യം വഹിച്ചിരുന്നു. വിവാഹത്തിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story highlights: Another Bollywood wedding is getting ready; Groom KL Rahul and Athiya Shetty are getting married this year

Next Story