'ഞങ്ങള്‍ നന്നായി പോകുന്നു'; മൈക്ക് ടൈസണുമായുള്ള ഫോട്ടോ പങ്കുവെച്ച് അനന്യ പാണ്ഡ
അനന്യ പാണ്ഡയും മൈക്ക് ടൈസണും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തില്‍ വ്യക്തമാക്കുന്നത്
17 Nov 2021 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ദേവെരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് ലൈഗര്‍. ചിത്രത്തില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ അഭിനയിക്കുന്നുണ്ടെന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ലൈഗറിലെ നായിക അനന്യ പാണ്ഡ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്.
അനന്യ പാണ്ഡയും മൈക്ക് ടൈസണും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തില്‍ വ്യക്തമാക്കുന്നത്. 'ഞങ്ങള്‍ നന്നായി യോജിച്ചു പോകുന്നു' എന്നാണ് ചിത്രത്തിന് അനന്യ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
പുരിജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് ദേവെരകൊണ്ട എത്തുന്നത്. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ ലൈഗര്‍ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.