നാഗ്രാജ് മഞ്ജുളെയ്ക്കൊപ്പം അമിതാഭ് ബച്ചൻ, 'ജുണ്ഡ്' എത്തുന്നു
വിജയ് ബര്‍സെ എന്ന ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അഭിനയിക്കുന്നത്.
2 Feb 2022 6:59 AM GMT
ഫിൽമി റിപ്പോർട്ടർ

അമിതാഭ് ബച്ചൻ നായകനാകുന്ന പുതിയ ചിത്രം ജുണ്ഡിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാർച്ച് നാലിനാണ് റിലീസ് ചെയ്യുക. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നാഗ്രാജ് മഞ്ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബര്‍സെ എന്ന ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അഭിനയിക്കുന്നത്.
കൃഷൻ കുമാര്‍, ഭൂഷണ് കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്രാജ് മഞ്ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് നിര്‍മാണം. താണ്ഡവ് സീരീസും ടി സീരിസുമാണ് ബാനര്‍. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Next Story