അമിതാഭ് ബച്ചനും ജയയ്ക്കും 49-ാം വിവാഹ വാർഷികം; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ബിഗ്ബി
1973ലായിരുന്നു ഇരുവരും വിവാഹിതരായത്.
3 Jun 2022 1:42 AM GMT
ഫിൽമി റിപ്പോർട്ടർ

അമിതാഭ് ബച്ചനും ജയയ്ക്കും 49-ാം വിവാഹ വാർഷികം; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ബിഗ്ബിഅമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായതിൻ്റെ 49-ാം വിവാഹ വാർഷികമാണ് ഇന്ന്. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരും വിവാഹിതരായത്. സാമൂഹ്യ മാധ്യമത്തിൽ തങ്ങളുടെ വിവാഹ ദിവസത്തിലെ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. "ഞങ്ങളുടെ വാർഷികത്തിൽ നിങ്ങളുടെ എല്ലാ ആശംസകൾക്കും നന്ദി" എന്ന കുറിപ്പോടെയാണ് ബിഗ്ബി ചിത്രങ്ങൾ പങ്കുവച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ഇരുവരോടുമുള്ള സ്നേഹം അറിയിക്കുകയാണ്. മറ്റ് താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദന സന്ദേശ പ്രവാഹമാണ് പോസ്റ്റിന് താഴെ.
സിൽസില, അഭിമാൻ, ചുപ്കെ ചുപ്കെ, ബൻസി ബിർജു, മിലി, സഞ്ജീർ, ഷോലെ തുടങ്ങി പതിനൊന്ന് ചിത്രങ്ങളിൽ അമിതാഭും ജയയും ഒരുമിച്ച് അഭിനയിച്ചു. 2001ൽ പുറത്തിറങ്ങിയ 'കഭി ഖുശി കഭി ഗം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ആദ്യമായി ഒന്നിച്ച ബൻസി ബിർജു പുറത്തിറങ്ങുന്നതും 49 വർഷങ്ങൾ മുൻപായിരുന്നു.
STORY HIGHLIGHTS: Amitabh Bachchan shares priceless photos with Jaya Bachchan on 48th wedding anniversary