അനുഷ്കക്കൊപ്പം 400 കോടിയുടെ കരാറുമായി ആമസോണും നെറ്റ്ഫ്ളിക്സും
അടുത്ത പതിനെട്ട് മാസങ്ങളിൽ അനുഷ്ക നിർമ്മിക്കുന്ന സിനിമ, സീരീസ് എന്നിവ റിലീസ് ചെയ്യാനാണ് കരാർ
25 Jan 2022 9:43 AM GMT
ഫിൽമി റിപ്പോർട്ടർ

അനുഷ്ക ശർമ്മയുടെ ക്ലീൻസ്ളേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ളിക്സും ആമസോണും 400 കോടിയുടെ കരാരിന്. അനുഷ്കയുടെ സഹോദരനും നിർമ്മാണ കമ്പനിയുടെ സഹസ്ഥാപകനുമായ കർണേഷ് എസ് ശർമ്മയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.
അടുത്ത പതിനെട്ട് മാസങ്ങളിൽ അനുഷ്ക നിർമ്മിക്കുന്ന സിനിമ, സീരീസ് എന്നിവ റിലീസ് ചെയ്യാനാണ് കരാർ. 8 സിനിമകളും സീരീസുകളുമാണ് റിലീസ് ചെയ്യുക. എന്നാൽ പുതിയ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2013ലാണ് ക്ലീൻസ്ലേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. പുതുമുഖങ്ങൾക്ക് അവസരം നൽകുക അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനുഷ്ക നിർമ്മാണ രംഗത്ത് ചുവടുറപ്പിച്ചത്. അനുഷ്ക ശർമ്മ പ്രധാന കഥാപാത്രമായ എൻ എച്ച് 40 ആയിരുന്നു ആദ്യമായി നിർമ്മിച്ച ചിത്രം. പിന്നീട് ഫില്ലൗരി, പരി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.
2020ൽ പുറത്തിറങ്ങിയ പാതാൾ ലോക് എന്ന വെബ് സീരീസിലൂടെയായിരുന്നു അനുഷ്ക ഒടിടി രംഗത്ത് ചുടുറപ്പിച്ചത്. ആമസോൺ പ്രൈമിലൂടെയാണ് സീരീസ് പുറത്തിറങ്ങിയത്. പിന്നീട് നെറ്റ്ഫ്ളിക്സിന് വേണ്ടി ബുൾബുൾ എന്ന ചിത്രവും നിർമ്മിച്ചു.