Top

ഐഐഎഫ്എ 2022 ഇന്നും നാളെയും; അറിയേണ്ടതെല്ലാം

ആരാധകർക്ക് കളേഴ്സ് ടിവിയിൽ അവാർഡ് ചടങ്ങുകൾ കാണാം.

3 Jun 2022 8:43 AM GMT
ഫിൽമി റിപ്പോർട്ടർ

ഐഐഎഫ്എ 2022 ഇന്നും നാളെയും; അറിയേണ്ടതെല്ലാം
X

ഇൻ്റർനാഷ്ണൽ ഇന്ത്യൻ ഫിലിം അവാർഡുകൾ(ഐഐഎഫ്എ) ജൂൺ മൂന്ന്, നാല് തിയതികളിലായി നടക്കുകയാണ്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇൻ്റർനാഷ്ണൽ ഇന്ത്യൻ ഫിലിം അവാർഡുകൾ തിരികെ വരുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷമായി ചടങ്ങുകൾ നിർത്തി വച്ചിരിക്കുകയായിരുന്നു. അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങൾ എത്തിക്കഴിഞ്ഞു.

സൽമാൻ ഖാൻ, റിതേഷ് ദേശ്മുഖ്, മനിഷ് പോൾ എന്നിവർ ചേർന്ന് പ്രധാന ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കുമ്പോൾ, ഫറ ഖാനും അപർശക്തി ഖുറാനയുമായിരിക്കും താരങ്ങളുടെ കലാ പ്രകടനങ്ങൾക്ക് അവതാരകരാകുക. ആരാധകർക്ക് കളേഴ്സ് ടിവിയിൽ ചടങ്ങുകൾ കാണാം.

നോമിനേഷനുകൾ

'ഷേർഷാ' ആണ് ഈ വർഷം ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം.

മികച്ച ചിത്രം എന്ന വിഭാഗത്തിൽ മത്സരിക്കുന്ന ചിത്രങ്ങൾ: സർദാർ ഉദ്ധം, ഷേർഷാ, ലുഡൊ, തപ്പാട്, തൻഹാജി: ദി അൺസങ് വാരിയർ

സംവിധാനം: കബീർ ഖാൻ('83), അനുരാഗ് ബസു(ലുഡൊ), ഷൂജിത് സർകാർ (സർദാർ ഉദ്ധം), വിഷ്ണുവർദ്ധൻ(ഷേർഷാ), അനുഭവ് സിൻഹ(തപ്പാട്)

മികച്ച നടി: വിദ്യ ബാലൻ(ഷേർണി), കൃതി സനോൻ(മിമി), സന്യ മൽഹോത്ര(പഗ്ലറ്റ്), കിയാര അദ്വാനി(ഷേർഷാ), തപ്സി പനു(തപ്പാട്)

മികച്ച നടൻ: രൺവീർ സിങ്('83), വിക്കി കൗശൽ(സർദാർ ഉദ്ധം), ഇർഫാൻ ഖാൻ(ആംഗ്രെസി മീഡിയം), മനോജ് ബാജ്‌പയ്(ബോൺസ്ലെ)

Story highlights: All There Is to Know About IIFA 2022

Next Story