Top

കിടിലൻ പെർഫോമൻസുമായി ആലിയ ഭട്ട്; 'ഗംഗുഭായ് കത്തിയവാടി' ട്രെയ്‌ലർ

ഗംഗുഭായ് എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ആലിയ കാഴ്ചവച്ചരിക്കുന്നത്.

4 Feb 2022 7:55 AM GMT
ഫിൽമി റിപ്പോർട്ടർ

കിടിലൻ പെർഫോമൻസുമായി ആലിയ ഭട്ട്; ഗംഗുഭായ് കത്തിയവാടി ട്രെയ്‌ലർ
X

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാടി'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം 2022 ഫെബ്രുവരി 25നാണ് തിയേറ്ററിൽ എത്തുക.

ആലിയയുടെ മികച്ച പെർഫോമൻസ് തന്നെയാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ഗംഗുഭായ് എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ആലിയ കാഴ്ചവച്ചരിക്കുന്നത്. ഒപ്പം ശക്തമായ വേഷത്തിൽ അജയ് ദേവ്ഗണും എത്തുന്നു.


പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി. ആലിയ ഭട്ടിന്റെ ആദ്യത്തെ ബന്‍സാലി ചിത്രമാണിത്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗംഗുഭായ് എന്ന കഥാപാത്രം. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുഭായ് എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്.

Next Story