Top

കുഞ്ഞതിഥിയെ കാത്ത് ആലിയയും രൺബീറും; ചിത്രം പങ്കുവച്ച് താരങ്ങൾ

ഏപ്രിൽ 14 നായിരുന്നു വിവാഹം.

27 Jun 2022 5:58 AM GMT
ഫിൽമി റിപ്പോർട്ടർ

കുഞ്ഞതിഥിയെ കാത്ത് ആലിയയും രൺബീറും; ചിത്രം പങ്കുവച്ച് താരങ്ങൾ
X

താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവച്ച് ആലിയ ഭട്ട്. സാമൂഹമാധ്യമത്തിലൂടെയാണ് സന്തോഷവാർത്ത താരം പങ്കുവച്ചത്. അൾട്രാസൗണ്ട് സ്കാനിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയയുടെ കുറിപ്പ്. രൺബീറിനേയും ചിത്രത്തിൽ കാണാം.

സിംഹ കുഞ്ഞിനെ തലോടുന്ന രണ്ട് സിംഹങ്ങളുടെ കൂടി ചിത്രം ആശുപത്രി ചിത്രത്തിനൊപ്പം ഉണ്ട്. "ഞങ്ങളുടെ കുഞ്ഞ്… ഉടൻ വരുന്നു," ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി കുറിച്ചു.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും ഈ വർഷം ഏപ്രിൽ 14 നാണ് വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. വളരെ കുറിച്ച് പേർ മാത്രം പങ്കെടുത്ത ചടങ്ങ് പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയയും വിവാഹിതരാവുന്നത്.

Story highlights: Alia Bhatt and Ranbir Kapoor announce pregnancy

Next Story