Top

അടച്ചിരിപ്പിന് ശേഷം ഉണര്‍ന്ന് തിയറ്ററുകള്‍; അക്ഷയ് കുമാറിന്റെ സൂര്യവന്‍ശി 100 കോടി ക്ലബില്‍

താരത്തിന്റെ നൂറുകോടി ക്ലബ്ബിലെത്തുന്ന 15-ാമത്തെ ചിത്രമാണിത്

14 Nov 2021 11:45 AM GMT
ഫിൽമി റിപ്പോർട്ടർ

അടച്ചിരിപ്പിന് ശേഷം ഉണര്‍ന്ന് തിയറ്ററുകള്‍; അക്ഷയ് കുമാറിന്റെ സൂര്യവന്‍ശി 100 കോടി ക്ലബില്‍
X

കൊവിഡ് കാലത്തെ അടച്ചിരിപ്പിന് ശേഷം തിയറ്റുകളിലെത്തിയ ചിത്രങ്ങളെ ഏറ്റെടുത്ത് പ്രേക്ഷകര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പ്' മുതല്‍ അക്ഷയ് കുമാര്‍ ചിത്രം 'സൂര്യവന്‍ശി' വരെ എത്തി നില്‍ക്കുന്നു തിയറ്റര്‍ ഏറ്റെടുത്ത ചിത്രങ്ങള്‍. ഏകദേശം 150 കോടി സൂര്യവന്‍ശി കളകട് ചെയ്തു കഴിഞ്ഞു. രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഈ മാസം അഞ്ചിനാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം സൂര്യവന്‍ശി തിയറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രം 26.29 കോടി രൂപ സിനിമ നേടി. എന്നാല്‍ ഇപ്പോള്‍ ചിത്രം 150 കോടിയോട് അടുക്കുകയാണ്.

സൂര്യവന്‍ശി ശനിയാഴ്ച 23.85 കോടിയും, ഞായറാഴ്ച 26.94 കോടിയും നേടി. ഒന്‍പതാം ദിനമായ ഇന്നലെ ചിത്രം 9.50 കോടിയാണ് നേടിയത്.അക്ഷയ് കുമാറിനെ സംബന്ധിച്ച് ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ നൂറുകോടി ക്ലബ്ബിലെത്തുന്ന 15-ാമത്തെ ചിത്രമാണിത്.

ബോളിവുഡിനെ സംബന്ധിച്ച് 100 കോടി വലിയൊരു സംഭവമല്ലെങ്കിലും കൊവിഡിന് ശേഷമുളള ഒരു വന്‍ നേട്ടമാണിത്. സൂര്യവന്‍ശിയില്‍ വീര്‍ സൂര്യവന്‍ശി എന്ന ഭീകരവിരുദ്ധ സേനാ തലവനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്.

രോഹിത്ത് ഷെട്ടിയുടെ സിംഗം, സിംബ എന്നീ ചിത്രങ്ങളിലെ നായകന്‍മാരായ അജയ് ദേവ്ഗണ്‍, റണ്‍വീര്‍ സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Next Story

Popular Stories