Top

ആറ് ദിവസം, 112 കോടി നേടി അക്ഷയ് കുമാര്‍ ചിത്രം 'സൂര്യവന്‍ശി'

ഇന്ത്യയിലെ 4000 സ്‌ക്രീനുകളിലും 66 വിദേശ രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

11 Nov 2021 11:23 AM GMT
ഫിൽമി റിപ്പോർട്ടർ

ആറ് ദിവസം, 112 കോടി നേടി അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി
X

ബോക്‌സ് ഓഫീസില്‍ ഇടം നേടി അക്ഷയ് കുമാര്‍ ചിത്രം 'സൂര്യവന്‍ശി'. ചിത്രം റിലീസായി ആറ് ദിവസംകൊണ്ട് 112 കോടി കളക്ഷന്‍ നേടി. ട്രേഡ് അനലിസ്റ്റായ തരന്‍ ആദര്‍ശ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിനെ പ്രധാന കഥാപാത്രമാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം റിലീസിന് എത്തിയത്. ഇന്ത്യയിലെ 4000 സ്‌ക്രീനുകളിലും 66 വിദേശ രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

സൂര്യവന്‍ശിയില്‍ വീര്‍ സൂര്യവന്‍ശി എന്ന ഭീകരവിരുദ്ധ സേനാ തലവനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ രോഹിത്ത് ഷെട്ടിയുടെ സിംഗം, സിംബ എന്നീ ചിത്രങ്ങളിലെ നായകന്‍മാരായ അജയ് ദേവ്ഗണ്‍, റണ്‍വീര്‍ സിംഗ് എന്നിവരും എത്തുന്നുണ്ട്. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.


Next Story

Popular Stories