Top

അക്ഷയ് കുമാറിനെ രക്ഷപ്പെടുത്തുമോ 'രാം സേതു'?; സമ്മിശ്ര പ്രതികരണങ്ങളും മികച്ച ഓപ്പണിങ്ങുമായി ചിത്രം

ഈ വർഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ചിത്രത്തിള്ളത്

26 Oct 2022 6:16 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാറിനെ രക്ഷപ്പെടുത്തുമോ രാം സേതു?; സമ്മിശ്ര പ്രതികരണങ്ങളും മികച്ച ഓപ്പണിങ്ങുമായി ചിത്രം
X

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'രാം സേതു' തിയേറ്ററുകളിൽ എത്തി. ഈ വർഷം റിലീസ് ചെയ്ത സിനിമകളൊക്കെ പരാജയമാണെന്ന കാരണത്താൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രാം സേതു. പ്രദർശത്തിനെത്തി ആദ്യ ദിനം പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് ആണ് ചിത്രത്തിനുള്ളത്. അദ്യ ദിനത്തിൽ 15 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഇന്ത്യയിൽ നിന്നും മാത്രമാണ് ഈ തുക. ഈ വർഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്. 'ബ്രഹ്മാസ്ത്ര'യാണ് ആദ്യ സ്ഥാനത്ത്. ഈ വർഷം റിലീസ് ചെയ്ത 'ബച്ചൻ പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്', 'രക്ഷാബന്ധൻ' എന്നിങ്ങനെയുള്ള സിനിമളുടെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അക്ഷയ് കുമാറിന്റെ ഹിറ്റ് ചിത്രമായിരിക്കും രാം സേതുവെന്നാണ് വിലയിരുത്തൽ.

മികച്ച കഥയാണെന്നും അക്ഷൻ പാക്ക് സിനിമയാണെന്നും ഒരു വിഭാഗമാളുകൾ സിനിമയെക്കുറിച്ച് അഭിപ്രായപ്പെടുന്നു. എന്നാൽ അക്ഷയ് കുമാറിന്റെ മറ്റൊരു ദുരന്തമാണ് ചിത്രമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. സിനിമയുടെ അവതരണത്തെക്കുറിച്ചും വിഎഫ്എക്സിനെ വിമർശനങ്ങളുണ്ട്. 'ഒരു ലൈഫ് ജാക്കറ്റില്ലാത്ത ഒരു അന്തർവാഹിനി ഇന്ത്യൻ സിനിമകളിൽ മാത്രമേ ഉണ്ടാകൂ, ഇന്ത്യൻ സിനിമകളിലെ നായകന് എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാൻ കഴിയും' എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

ചിത്രത്തിൽ ആർക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാർ എത്തുന്നത്. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്നു. അഭിഷേക് ശർമയാണ് തിരക്കഥയും സംവിധാനവും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രാമേശ്വർ എസ് ഭഗത് ആണ് ചിത്ര സംയോജനം നിർവഹിക്കുന്നത്.

Story Highllights; Akshay kumar's movie Ram setu audience reaction and boxoffice collection

Next Story