Top

'ജസ്വന്ത് സിംഗ് ഗിലിന്റെ' ബയോപിക്കുമായി അക്ഷയ് കുമാർ; ചിത്രീകരണത്തിനായി യു കെ യിൽ ഒരുങ്ങുന്നത് 100 ഏക്കർ സ്ഥലം

ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ വലിയ നിർമ്മാണ യൂണിറ്റ് യുകെയിൽ ഒരുങ്ങുന്നത്.

10 July 2022 1:46 AM GMT
ഫിൽമി റിപ്പോർട്ടർ

ജസ്വന്ത് സിംഗ് ഗിലിന്റെ ബയോപിക്കുമായി അക്ഷയ് കുമാർ; ചിത്രീകരണത്തിനായി യു കെ യിൽ ഒരുങ്ങുന്നത് 100 ഏക്കർ സ്ഥലം
X

മൈനിംഗ് എന്‍ജിനീയര്‍ ആയിരുന്ന ജസ്വന്ത് സിംഗ് ഗിലിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം യുകെയിൽ പുരോഗമിക്കുന്നു. ജൂലൈ നാലിന് ആരംഭിച്ച ചിത്രീകരണത്തിനായി മാത്രം 100 ഏക്കർ സ്ഥലമാണ് നഗരത്തിൽ എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം രണ്ട് മാസത്തിനുളിൽ ഇവിടെ വച്ച് തീർക്കാനാണ് തീരുമാനം. അക്ഷയ് കുമാർ ജസ്വന്ത് സിംഗ് ആയി വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകൻ ടിനു ദേശായി ആണ്.

ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ വലിയ നിർമ്മാണ യൂണിറ്റ് യുകെയിൽ ഒരുങ്ങുന്നത്. 300-ലധികം ആളുകളാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. 1989ല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ റാണിഗഞ്ജിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 64 തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചയാളാണ് ജസ്വന്ത് സിംഗ് ഗിലി.

ബഡോല, രാജേഷ് ശർമ്മ, അനന്ത് മഹാദേവൻ, കുമുദ് മിശ്ര, പവൻ മൽഹോത്ര, ദിബ്യേന്ദു ഭട്ടാചാര്യ, രവി കിഷൻ, വീരേന്ദ്ര സക്‌സേന, വരുൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഭഗ്‌നാനിക്കൊപ്പം അജയ് കപൂർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ബെൽ ബോട്ടം', 'സിൻഡ്രെല്ല' എന്നീ ചിത്രങ്ങൾക്ക് ശേഷം പൂജാ എന്റർടെയ്ൻമെന്റിനൊപ്പം അക്ഷയ് കുമാറിന്റെ മൂന്നാമത്തെ ചിത്രമാണിത്. ജസ്വന്ത് ഗിലിയായുള്ള അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലൂക്കും സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നുണ്ട്.

Story highlights: Akshay Kumar with 'Jaswant Singh Gill' biopic; 100 acres of land is being blocked in UK for filming

Next Story