Top

'സുരറൈ പോട്ര്' ഹിന്ദി റീമേക്ക്; അക്ഷയ് കുമാർ നായകനാകും?

സുധ കൊങ്കര തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക.

29 Jan 2022 11:13 AM GMT
ഫിൽമി റിപ്പോർട്ടർ

സുരറൈ പോട്ര് ഹിന്ദി റീമേക്ക്; അക്ഷയ് കുമാർ നായകനാകും?
X

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം സുരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു എന്ന വാർത്തകൾ വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. ഇപ്പോഴിതചിത്രത്തിൽ അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

നിലവിൽ ഇമ്രാൻ ഹാഷ്മിയ്‌ക്കൊപ്പം സെൽഫി എന്ന ചിത്രത്തിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ഇതിന് ശേഷം താരം സുരറൈ പോട്ര് ഹിന്ദി റീമേക്കിൽ ജോയിൻ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സുധ കൊങ്കര തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് സുരറൈ പോട്രു പറയുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.

അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തില്‍ അപര്‍ണ്ണ ചെയ്തത് ബൊമ്മി എന്ന കഥാപാത്രത്തേയാണ്. സൂര്യയുടെ ഭാര്യയുടെ വേഷമാണ് താരം ചെയ്തത്. അപര്‍ണ്ണയുടെ അഭിനയത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി വന്നത് ഉര്‍വ്വശിയായിരുന്നു. ഒരിക്കല്‍ കൂടി തന്റെ അഭിനയ മികവ് തെളിയിക്കുകയായിരുന്നു ചിത്രത്തിലൂടെ ഉര്‍വ്വശി.

Next Story