Top

'അത് നല്ല സിനിമകളുടെ ഒന്നിച്ചുള്ള വരവ്'; 'ലാൽ സിംഗ് ചദ്ദ'യുമായുള്ള 'രക്ഷാബന്ധൻ' ക്ലാഷിനെക്കുറിച്ച് അക്ഷയ് കുമാർ

'ഈ രണ്ടു സിനിമകൾക്കും മികച്ച വിജയം ഉണ്ടാകട്ടെ'

21 Jun 2022 3:35 PM GMT
ഫിൽമി റിപ്പോർട്ടർ

അത് നല്ല സിനിമകളുടെ ഒന്നിച്ചുള്ള വരവ്; ലാൽ സിംഗ് ചദ്ദയുമായുള്ള രക്ഷാബന്ധൻ ക്ലാഷിനെക്കുറിച്ച് അക്ഷയ് കുമാർ
X

നീണ്ട തിരിച്ചടികൾക്ക് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കുന്ന അക്ഷയ് കുമാർ ചിത്രമാണ് 'രക്ഷാബന്ധൻ'. ഓഗസ്റ്റ് 11 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമിർ ഖാൻ നായകനാകുന്ന 'ലാൽ സിംഗ് ചദ്ദ'യും അതേദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ക്ലാഷ് റിലീസിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.

'അത് ഒരു ക്ലാഷ് അല്ല, നല്ല സിനിമകളുടെ ഒന്നിച്ചുള്ള വരവ് ആണ്. വലിയൊരു ദിവസമാണ്. കോവിഡ് മൂലം നിരവധി ചിത്രങ്ങൾ ഇപ്പോഴും റിലീസിനായി കാത്തിരിക്കുകയാണ്. ഈ രണ്ടു സിനിമകൾക്കും മികച്ച വിജയം ഉണ്ടാകട്ടെ' എന്നാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.

ആനന്ദ് എല്‍ റായ് ആണ് 'രക്ഷാബന്ധൻ' സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ ഇന്ത്യൻ റീമേക്കാണ് 'ലാല്‍ സിംഗ് ചദ്ദ'. ത്രീ ഇഡിയറ്റ്‌സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡികൾ ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ലാൽ സിംഗ് ചദ്ദ'. ചിത്രത്തിൽ ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്. ആമിർ ഖാന്റെ തന്നെ നിർമ്മാണ കമ്പനിയായ ആമിർഖാൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം.

story highlights: akshay kumar talks about the calsh release of lal singh chadda and raksha bhandhan

Next Story