Top

നല്ല സിനിമള്‍ക്ക് സമയമെടുക്കുമെന്ന് മാധവന്‍; എന്റെ സിനിമകള്‍ പെട്ടെന്ന് തീരുന്നതില്‍ ഞാനെന്ത് ചെയ്യാനാണെന്ന് അക്ഷയ് കുമാര്‍

3 July 2022 11:06 AM GMT
ഫിൽമി റിപ്പോർട്ടർ

നല്ല സിനിമള്‍ക്ക് സമയമെടുക്കുമെന്ന് മാധവന്‍; എന്റെ സിനിമകള്‍ പെട്ടെന്ന് തീരുന്നതില്‍ ഞാനെന്ത് ചെയ്യാനാണെന്ന് അക്ഷയ് കുമാര്‍
X

നല്ല സിനിമകള്‍ കുറഞ്ഞ സമയംകൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന നടനും സംവിധായകനുമായ മാധവന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. പേര് പരാമര്‍ശിച്ചില്ലെങ്കിലും പരോക്ഷകമായ മാധവന്റെ കമന്റ് അക്ഷയ്കുമാറിനെ ഉദ്ദേശിച്ചാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നടന്റെ പ്രതികരണം.

ചെയ്യുന്ന സിനിമകള്‍ പെട്ടെന്ന് പൂര്‍ത്തിയാകുന്നതില്‍ താന്‍ എന്ത് ചെയ്യാനാണെന്നാണ് അക്ഷയ് കുമാര്‍ ചോദിക്കുന്നത്. സിനിമ പെട്ടെന്ന് ഷൂട്ട് കഴിയുന്നു. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞുവെന്ന് പറഞ്ഞാല്‍ തല്ലുകൂടുണോ? എന്നും അക്ഷയ് കുമാര്‍ ചോദിക്കുന്നു. പുതിയ ചിത്രമായ 'രക്ഷാബന്ധന്റെ' ഓഡിയോ ലോഞ്ചിനിടെ മാധവന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

'റോക്കട്രി; ദി നമ്പി എഫക്ട്' എന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധവന്റെ പരാമര്‍ശം. 'പുഷ്പ, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ ചിത്രീകരിച്ചത് ഒരു വര്‍ഷം സമയമെടുത്താണ്. 3,4 മാസം കൊണ്ട് ചിത്രീകരിക്കുന്ന സിനിമകള്‍ അല്ല സമയം എടുത്ത് ചെയ്യുന്ന സിനിമകള്‍ കാണാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്' എന്നായിരുന്നു മാധവന്‍ പറഞ്ഞിരുന്നത്.

'സാമ്രാട്ട് പൃഥ്വിരാജി'ന്റെ പരാജയത്തില്‍ അക്ഷയ് കുമാറിന് എതിരെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു. സിനിമയ്ക്കിടെ മറ്റ് പ്രൊജക്ടുകളും താരം ഏറ്റെടുത്തിരുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെയുണ്ടായ മാധവന്റെ പരാമര്‍ശം അക്ഷയ് കുമാറിനെതിരെയാണെന്ന് വാര്‍ത്തകളും പുറത്തുന്നിരുന്നു.

Story Highlights; Akshay Kumar reacts to Madhavan's comment good films take time

Next Story