'എന്റെ തെറ്റാണ്, പ്രേക്ഷകര്‍ക്ക് എന്ത് വേണമെന്ന് ഞാന്‍ മനസിലാക്കണം'; 'രക്ഷാ ബന്ധന്റെ' പരാജയത്തില്‍ അക്ഷയ് കുമാര്‍
തുടര്‍ച്ചയായുള്ള പരാജയത്തിന് ശേഷമൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രം കട്പുതലി ഹോട്ട് സ്റ്റാറിലൂടെയാണ് റിലീസിന് എത്തുക
21 Aug 2022 11:40 AM GMT
ഫിൽമി റിപ്പോർട്ടർ

'രക്ഷാ ബന്ധന്റെ' പരാജയത്തില്‍ പ്രതികരിച്ച് നടന് അക്ഷയ് കുമാര്‍. സിനിമയുടെ പരാജയം തന്റെ തെറ്റാണെന്നും ഇക്കാര്യത്തില്‍ തന്നെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അക്ഷയ് കുമാര്‍ പ്രതികരിച്ചു. നടന്റെ പുതിയ ചിത്രം 'കട്പുതലി'യുടെ ട്രെയ്ലര് ലോഞ്ചിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തുടര്‍ച്ചയായുള്ള പരാജയത്തിന് ശേഷമൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രം കട്പുതലി ഹോട്ട് സ്റ്റാറിലൂടെയാണ് റിലീസിന് എത്തുക.
'സിനിമകള്‍ വിജയിക്കുന്നില്ല എന്നത് ഞങ്ങളുടെ തെറ്റാണ്. എന്റെ തെറ്റാണ്. എനിക്ക് മാറ്റങ്ങള്‍ വരുത്തണം. എന്താണ് പ്രേക്ഷകര്‍ക്ക് വേണ്ടതെന്ന് ഞാന്‍ മനസിലാക്കണം. എങ്ങനെയുള്ള സിനിമകള്‍ ചെയ്യണം എന്ന എന്റെ ചിന്തകളില്‍ മാറ്റം വരുത്തണം. ഇക്കാര്യത്തില്‍ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. എന്റെ തെറ്റാണ്' അക്ഷയ് കുമാര്‍ വ്യക്തമാക്കി.
അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറിയിരിക്കുകയാണ് രക്ഷാബന്ധന്. 70 കോടി രൂപയ്ക്ക് മേല്‍ പണമിറക്കി നിര്‍മ്മിച്ച ചിത്രമാണ് രക്ഷാബന്ധന്. ഭേദപ്പെട്ട തുടക്കം റിലീസ് ദിവസം ലഭിച്ചെങ്കിലും പിന്നീട് തിയേറ്ററിലെത്തുന്നവരുടെ എണ്ണം കുത്തനെ കുറയുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒമ്പതാം ദിവസം പിന്നിടുമ്പോള്‍ ആകെ നേടിയത് 40 കോടി രൂപ മാത്രമാണ്. ജന്മാഷ്ടമി അവധി ദിനങ്ങളില്‍ പോലും സിനിമയ്ക്ക് ആളുകളെത്തിയില്ല.
ആഗസ്റ്റ് 25ന് വിജയ് ദേവരകൊണ്ടയുടെ 'ലൈഗര്‍' റിലീസിന് എത്തുന്നതോടെ രക്ഷാ ബന്ധന് തിയേറ്ററുകളില്‍ നിന്നും മാറ്റാനാണ് സാധ്യത. ഈ വര്‍ഷം റിലീസിന് എത്തിയ അക്ഷയ് കുമാര്‍ ചിത്രം 'ബച്ചന് പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്' എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.
Story Highlights; Akshay kumar reacts on Raksha Bandhan failur