Top

അക്ഷയ് കുമാറിന്റെ 'പൃഥ്വിരാജ്' തിങ്കളാഴ്ച്ച നേടിയത് അഞ്ച് കോടി മാത്രം; 100 കോടി നഷ്ടവുമായി നിർമ്മാണ കമ്പനി

ചിത്രം ഇതുവരെ 45 കോടിയോളം രൂപ മാത്രമാണ് ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്.

7 Jun 2022 6:40 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തിങ്കളാഴ്ച്ച നേടിയത് അഞ്ച് കോടി മാത്രം; 100 കോടി നഷ്ടവുമായി നിർമ്മാണ കമ്പനി
X

അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' ബോക്സോഫീസിൽ കൂപ്പുകുത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. നാലാം ദിനത്തിൽ ചിത്രം 4.85 കോടിയ്ക്കും 5.15 കോടിയ്ക്കും ഇടയിൽ മാത്രമാണ് കളക്റ്റ് ചെയ്തത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്ഷയ് കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാകും ചിത്രം എന്നാണ് അനലിസ്റ്റുകൾ കണക്ക് കൂട്ടുന്നത്.

270- 300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇതുവരെ 45 കോടിയോളം രൂപ മാത്രമാണ് ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ കണക്ക് കൂട്ടിയാൽ പോലും ചിത്രം 100 കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നും അനലിസ്റ്റുകൾ അറിയിക്കുന്നു. ചിത്രത്തിന് യുപി ഉൾപ്പടെ നിരവധി സംസ്ഥാനങ്ങൾ നികുതി ഇളവുകൾ നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

'സാമ്രാട്ട് പൃഥ്വിരാജി'നൊപ്പം റിലീസ് ചെയ്ത 'വിക്രം', 'മേജർ' എന്നീ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നുണ്ട്. നാല് ദിനത്തിൽ കമൽ ഹാസൻ ചിത്രം വിക്രം 200 കോടിയോളം രൂപം കളക്റ്റ് ചെയ്തത്. മേജർ 40 കോടിയോളവും നേടി കഴിഞ്ഞു.

ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

story highlights: akshay kumar movie samrat prithviraj ended up a disaster in boxoffice

Next Story