Top

അജയ് ദേവ്ഗണിന്റെ 'റൺവേ 34'ഉം താഴെ വീണു; റോക്കിയുടെ മുന്നേറ്റം തുടരുന്നു

ബോളിവുഡ് ചിത്രങ്ങൾക്ക് മുകളിലും കെജിഎഫ് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്

1 May 2022 11:47 AM GMT
ഫിൽമി റിപ്പോർട്ടർ

അജയ് ദേവ്ഗണിന്റെ റൺവേ 34ഉം താഴെ വീണു; റോക്കിയുടെ മുന്നേറ്റം തുടരുന്നു
X

ബോളിവുഡ് ചിത്രങ്ങൾക്ക് പോലും കൈവരിക്കാനാകാത്ത റെക്കോഡറുകൾ നേടുകയാണ് കെജിഎഫ് ചാപ്റ്റർ 2. ഇപ്പോഴിതാ അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ എന്നിവർ ഒന്നിച്ചെത്തി ഏപ്രിൽ ആറിന് റിലീസ് ചെയ്‌ത 'റൺവേ 34' മൂന്നാം ദിന പ്രദർശനവും കഴിയുമ്പോൾ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവിടെയും ബോളിവുഡ് ചിത്രത്തിനുമേൽ കെജിഎഫ് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

ഈ ആഴ്‌ചയിലെ റിലീസുകളിൽ ടൈഗർ ഷ്‌റോഫ് നായകനായ ഹീറോപന്തി 2, അജയ് ദേവ്ഗൺ സംവിധാനം ചെയ്ത റൺവേ 34 എന്നിവയാണ് ഉള്ളത്. എന്നാൽ രണ്ട് പുതിയ റിലീസുകളുടെയും രണ്ടാം ദിവസത്തെ കളക്ഷനുകൾ നിരാശാജനകമാണ്. അതെസമയം ബോളിവുഡിൽ രണ്ട് ചിത്രം പുതുതായി റിലീസ് ചെയ്തിട്ടും ബോക്സോഫീസ് കീഴടക്കിയിരിക്കുന്നത് യഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2 തന്നെയാണ്.

ഇന്ത്യയിലെ ബോക്സോഫീസ് റിപ്പോർട്ട് അനുസരിച്ച്, ടൈഗർ ഷ്‌റോഫ്, നവാസുദ്ദീൻ സിദ്ദിഖി, താര സുതാരിയ എന്നിവർ അഭിനയിച്ച ഹീറോപന്തി 2വിന്റെ ആദ്യ ദിനത്തിൽ ഏകദേശം 6.25 കോടിയാണ് നേടിയത്. എന്നാൽ രണ്ടാം ദിനം കളക്ഷൻ 4.75 കോടിയായി കുറഞ്ഞു. ചിത്രത്തിന്റെ ആകെ കളക്ഷൻ വെറും 11 കോടി മാത്രമാണ്. അതേസമയം, അജയ് ദേവ്ഗണിന്റെ റൺവേ 34 അതിന്റെ കളക്ഷനിൽ നേരിയ വളർച്ച തുടക്കം രേഖപ്പെടുത്തിയിരുന്നു. ആദ്യ ദിവസം 3 കോടിയിൽ നിന്നും രണ്ടാം ദിനത്തിൽ 50 ശതമാനം വളർച്ച നേടുകയും ചെയ്തു. രണ്ടാം ദിവസം 4.50 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ, രാകുൽ പ്രീത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ആകെ കളക്ഷൻ ഇപ്പോൾ ഏകദേശം 7.50 കോടിയാണ്.

Story highlights; Ajay Devgn's 'Runway 34' also fell down; Rocky's progress continues

Next Story