Top

'പൃഥ്വിരാജ്' വന്‍ പരാജയം; അക്ഷയ് കുമാര്‍-ടൈഗര്‍ ഷറോഫ് ചിത്രം മാറ്റിവെച്ചു

9 Jun 2022 10:37 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് വന്‍ പരാജയം; അക്ഷയ് കുമാര്‍-ടൈഗര്‍ ഷറോഫ് ചിത്രം മാറ്റിവെച്ചു
X

അക്ഷയ് കുമാര്‍ -ടൈഗര്‍ ഷറോഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. ടൈഗര്‍ ഷേറാഫിന്റെ 'ഹീറോപന്തി' രണ്ടാം ഭഗത്തിന്റെ പരാജയവും അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് ബോക്‌സോഫീസില്‍ നേരിടുന്ന തിരിച്ചടിക്കും പിന്നാലെയാണ് നീക്കം.

സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ബജറ്റും മറ്റ് പ്രശ്‌നങ്ങളും കാരണം ചിത്രീകരണം നീണ്ട് പോവുകയായിരുന്നു. അടുത്തവര്‍ഷം വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് 'ബഡേ മിയാന്‍ ചോട്ടേ മിയാന്‍'

അലി അബ്ബാസ് സഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പൂജാ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ വാഷു ഭഗ്‌നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന പേരില്‍ അമിതാഭ് ബച്ചനും ഗോവിന്ദയുംപ്രധാന കഥാപാത്രങ്ങളായി എത്തിയ മറ്റൊരു ചിത്രമുണ്ടായിരുന്നു.

അതേസമയം, അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്‌സ് ഓഫീസില്‍ കൂപ്പു കുത്തുന്ന കാഴ്ചയാണ് കാണുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച ആകുമ്പോഴും 52 കോടിമാത്രമാണ് ചിത്രത്തിന് നേടാനായത്. കാണികള്‍ ഇല്ലാത്തതിനാല്‍ പല തിയേറ്ററുകളിലും ഷോ റദ്ദാക്കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാകും ചിത്രമെന്നാണ് അനലിസ്റ്റുകളുടെ കണക്ക് കൂട്ടല്‍.

Story Highlights; After Samrat Prithviraj Failure Akshay-Tiger Shroff movie Bade Miyan Chote Miyan postponed

Next Story