Top

മൗനി റോയ് വിവാഹിതയായി; കേരളശൈലിയിൽ ചടങ്ങുകൾ

ദുബായ് ആസ്ഥാനമായ മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് വരൻ.

27 Jan 2022 8:42 AM GMT
ഫിൽമി റിപ്പോർട്ടർ

മൗനി റോയ് വിവാഹിതയായി;  കേരളശൈലിയിൽ ചടങ്ങുകൾ
X

ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി. ദുബായ് ആസ്ഥാനമായ മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് വരൻ. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടാണ് വിവാഹവേദി.

പരമ്പരാഗത കേരളശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് മൗനിയും സൂരജും വിവാഹിതരാകുന്നത്.

2006ൽ എക്താ കപൂറിന്റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' സീരീസിലൂടെയാണ് മൗനി ശ്രദ്ധ നേടുന്നത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

Next Story