Top

'അര്‍ബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുത്, മോശം സിനിമകള്‍ മോശം തന്നെ';'ഗഹ്‌റായിയാനെ'തിരെ കങ്കണ

13 Feb 2022 7:49 AM GMT
ഫിൽമി റിപ്പോർട്ടർ

അര്‍ബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുത്, മോശം സിനിമകള്‍ മോശം തന്നെ;ഗഹ്‌റായിയാനെതിരെ കങ്കണ
X

ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം 'ഗഹ്‌റായിയാനെ'തിരെ വിമര്‍ശനവുമായി നടി കങ്കണ റണൗത്ത്. അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുതെന്നും മോശം സിനിമകള്‍ എന്നും മോശം തന്നെയാണെന്നും താരം പറഞ്ഞു. ഇന്റസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

'ഞാനും ഒരു മില്ലിനിയലാണ്. ഇത്തരം പ്രണയബന്ധത്തെ ഞാന്‍ മസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു. അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുത്. മോശം സിനിമകള്‍ മോശം തന്നെയാണ്. അതിനെ രക്ഷിക്കാന്‍ പോണോഗ്രഫിക്ക് പറ്റില്ല. ഇത് അടിസ്ഥാനപരമായ വസ്തുതയാണ്. വലിയ ആഴത്തില്‍ ചിന്തിക്കേണ്ട ആവശ്യമില്ല'- കങ്കണ കുറിച്ചു.


അതേസമയം, ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. ഗഹ്‌റായിയാന്‍ ദീപയുടെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് നിരൂപകര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. സിദ്ധാന്ത് ചതുര്‍വേദി നായകാകുന്ന ചിത്രത്തിന്റെ സംവിധാനം ആര്‍ ശകുന്‍ ബത്രയാണ്.

ചിത്രത്തില്‍ പ്രണയ നിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ ഇന്റിമേറ്റ് സംവിധായക തന്നെ ഉണ്ട്. ദര്‍ ഗായി ആണ് 'ഗെഹ്‌റായിയാനി'ലെ ഇന്റിമേറ്റ് സംവിധായക. നസറുദ്ദീന്‍ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധാനം കബീര്‍ കത്പാലിയ, സവേര മേഹ്ത എന്നിവരാണ്.

Next Story