Top

'ഗാർഗിക്കും ഞങ്ങൾക്കും നൽകിയ സ്വീകരണത്തിന് നന്ദി'; ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ച് സൂര്യ

ഗാര്‍ഗിയുടെ അച്ഛന്‍ ഒരു കേസില്‍ പെട്ട് ജയിലില്‍ പോകുന്നതും അച്ഛനെ തിരികെ കിട്ടാനായി ആ പെണ്‍കുട്ടി നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

16 July 2022 8:55 AM GMT
ഫിൽമി റിപ്പോർട്ടർ

ഗാർഗിക്കും ഞങ്ങൾക്കും നൽകിയ സ്വീകരണത്തിന് നന്ദി; ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ച് സൂര്യ
X

സായ് പല്ലവി പ്രധാന കഥാപാത്രമായ 'ഗാർഗി'യുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദിയറിയിച്ച് സൂര്യ. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഗാര്‍ഗി ഒരു കോര്‍ട്ട് റൂം ഡ്രാമ ആണ്. നടന്‍ സൂര്യയുടെ പ്രൊഡക്ഷന്‍ ബാനര്‍ ആയ 2 ഡി എന്റര്‍ടെയ്ന്‍മെന്റായിരുന്നു ചിത്രം വിതരണം ചെയ്തത്.

ഗാർഗിക്കും ജ്യോതികയ്‌ക്കും തനിക്കും നൽകിയ ഗംഭീര സ്വീകരണത്തിന് നന്ദി. ഒരുപാട് കാലം ഓർത്തിരിക്കാൻ പോന്നതാണ് ഗാർഗി എന്നും നടൻ എഴുതി."ഗാർഗിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് നന്ദി - ഗാർഗിയിലൂടെ ജോയ്‌ക്കും എനിക്കും നൽകിയ സ്വീകരണത്തിനും. വളരെക്കാലം ഓർത്തിരിക്കാൻ നന്നായി എഴുതിയതും നന്നായി നിർമ്മിച്ചതുമായ ഒരു സിനിമയാണിത്! പത്രങ്ങൾ, മാധ്യമങ്ങൾ, അഭ്യുദയകാംക്ഷികൾ, പ്രേക്ഷകർ എന്നിവരിൽ നിന്നുള്ള സ്‌നേഹവും ആദരവും ഒരു ടീമെന്ന നിലയിൽ വളരെയധികം സ്പർശിച്ചു," സൂര്യ ട്വിറ്ററിൽ എഴുതി.

സാധാരണക്കാരിയായ സ്‌കൂള്‍ ടീച്ചര്‍ ഗാര്‍ഗിയുടെ കഥയാണ് ചിത്രം പറയുന്നത്. ഗാര്‍ഗിയുടെ അച്ഛന്‍ ഒരു കേസില്‍ പെട്ട് ജയിലില്‍ പോകുന്നതും അച്ഛനെ തിരികെ കിട്ടാനായി ആ പെണ്‍കുട്ടി നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. രവിചന്ദ്രന്‍ രാമചന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. കാളി വെങ്കട്ട്, ശരവണന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Story highlights: Actor surya thanking audience for the success of Sai Pallavi's Gargi

Next Story

Popular Stories