Top

വാഹനാപകടം; സോനു സൂദിന്റെ രക്ഷാപ്രവര്‍ത്തനം- വീഡിയോ

ബോധരഹിതനായ യുവാവിനെ നടന്‍ കയ്യിലെടുത്തുകൊണ്ടുപോകുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്

10 Feb 2022 5:26 AM GMT
ഫിൽമി റിപ്പോർട്ടർ

വാഹനാപകടം; സോനു സൂദിന്റെ രക്ഷാപ്രവര്‍ത്തനം- വീഡിയോ
X

വാഹനാപകടത്തില്‍പ്പെട്ട യുവാവിന് രക്ഷയ്ക്കായെത്തി നടന്‍ സോനു സൂദ്. കാര്‍ അപകത്തില്‍പ്പെട്ട് ബോധരഹിതനായ യുവാവിനെ നടന്‍ കയ്യിലെടുത്തു കൊണ്ടുപോകുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സോനു സൂദ് ഫൗണ്ടേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പിന്നാലെ ആരാധകരും നടനെ പ്രശംസിച്ച് എത്തി.

പഞ്ചാപിലെ മോഗയിലെ ദേശീയ പാതയില്‍ വച്ചാണ് അപകടം നടന്നത്. കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ബുക്കന്‍ വാല സ്വദേശി സുഖ്ബിര്‍ സിംഗിനാണ് പരിക്കേറ്റത്.

സഹോദരി മാളവിക സൂദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സോനു സൂദ്. കോട്ടപ്പുര ബൈപ്പാസിലൂടെ കടന്നു പോകെയാണ് അപകടം ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Next Story