Top

സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു

1998ലാണ് സൊഹൈലും സീമ ഖാനും തമ്മിൽ വിവാഹിതരായത്.

13 May 2022 10:17 AM GMT
ഫിൽമി റിപ്പോർട്ടർ

സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു
X

നടനും നിർമ്മാതാവും സംവിധായകനുമായ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു. 24 വർഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് സൊഹൈലും ഭാര്യ സീമ ഖാനും വേർപിരിയുന്നത്. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനാണ് സൊഹൈൽ ഖാൻ.

കഴിഞ്ഞ ദിവസം വിവാഹമോചന ഹർജി ഫയൽ ചെയ്യുവാനായി ഇരുവരും മുംബൈയിലെ കുടുംബകോടതിയിൽ എത്തിയിരുന്നു. 1998ലാണ് സൊഹൈലും സീമ ഖാനും തമ്മിൽ വിവാഹിതരായത്. 2017ൽ ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇരുവരും അഞ്ച് വർഷത്തോളമായി വേർപിരിഞ്ഞ് കഴിയുകയാണ്. നിർവാൻ, യോഹൻ എന്നിവരാണ് മക്കൾ.

1997ൽ 'ഔസാർ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സൊഹൈൽ സിനിമയിലേക്ക് എത്തുന്നത്. സൽമാൻ ഖാനും ഇളയ സഹോദരൻ അർബാസ് ഒന്നിച്ച് അഭിനയിച്ച 'പ്യാർ കിയാ തോ ഡർനാ ക്യാ' എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു.

2002ൽ 'മേനെ ദിൽ തുച്കോ ദിയാ'യിലൂടെ അഭിനയരംഗത്തെത്തി. സിനിമയുടെ സംവിധാനവും അദ്ദേഹം തന്നെയായിരുന്നു. ശേഷം സൽമാൻ ഖാനൊപ്പം നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സൽമാൻ നായകനായ 'രാധേ' ആണ് സൊഹൈൽ അവസാനമായി അഭിനയിച്ച ചിത്രം.

story highlights: sohail khan brother of salman khan file for divorce

Next Story

Popular Stories