'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്'; വിവാദ പരാമര്‍ശവുമായി നടി ശ്വേത തിവാരി
പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടിയുടെ പരാമര്‍ശം
27 Jan 2022 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് നടി ശ്വേത തിവാരി വിവാദത്തില്‍. മേരേ ബ്രാ കി സൈസ് കി ഭഗവാന് ലേ രഹേ ഹെ(എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന താരത്തിന്റെ വാക്കുകളാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര പൊലീസിനെ അറിയിച്ചു.
പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടിയുടെ പരാമര്‍ശം. ശ്വേതയുടെ വീഡിയോ വൈറലായതോടെ നിരവധി പേര് രംഗത്തെത്തി. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപണ അറിയിച്ചതാണ് നടി. സംഭവത്തില്‍ നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടു.
ഫാഷന്‍ പശ്ചാത്തലമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്. രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന് എന്നിവരാണ് സീരിയലിലെ മറ്റ കഥാപാത്രങ്ങള്‍.
- TAGS:
- Shweta Tiwari