Top

നടൻ ശിവ്കുമാർ സുബ്രഹ്മണ്യം അന്തരിച്ചു

'ടു സ്റ്റേറ്റ്സ്' എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

11 April 2022 4:58 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ ശിവ്കുമാർ സുബ്രഹ്മണ്യം അന്തരിച്ചു
X

നടനും തിരക്കഥാകൃത്തുമായ ശിവ്കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു വിയോഗം. ശവസംസ്‍കാരം ഇന്ന് മുംബൈയിലെ മോക്ഷധാം ഹിന്ദു ശ്മശാനത്തിൽ നടക്കും.

ശിവ്കുമാർ സുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ സിനിമാ മേഖലയിൽ നിന്നും നിരവധിപ്പേർ വേദന പങ്കുവെച്ചിട്ടുണ്ട്. 'പ്രിയ സുഹൃത്തിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ ഞെട്ടലും വേദനയും ഉണ്ടായി. ഒരു മികച്ച നടനും ബുദ്ധിമാനായ മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ദിവ്യക്ക് അനുശോചനം അറിയിക്കുന്നു. ഈ വേദന തരണം ചെയ്യാനുള്ള ധൈര്യം ദൈവം നിനക്ക് നൽകട്ടെ', സംവിധായകൻ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.

'ഉറക്കം എഴുന്നേറ്റയുടൻ കേട്ട മോശം വാർത്ത. ശിവ് സുബ്രഹ്മണ്യം പോയി. തീർത്തും ഹൃദയം തകർക്കുന്ന വാർത്ത തന്നെ' മരണവാർത്ത പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഹൻസാൽ മേത്ത കുറിച്ചു.

1989ൽ വിനോദ് ചോപ്ര ചിത്രം 'പരിന്ദ'യുടെ തിരക്കഥ രചിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. തുടർന്ന് തിരക്കഥാകൃത്തതായും നടനായും നിരവധി സിനിമകളിൽ പ്രവർത്തിച്ചു. 'ടു സ്റ്റേറ്റ്സ്' എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. 'പരിന്ദ', 'ഹസാരോൺ ഖ്വൈഷെയ്ൻ ഐസി' എന്നീ സിനിമകളിലൂടെ മികച്ച കഥയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

story highlights: actor screenwiter shivkumar subramanyam passes away

Next Story