Top

നടന്‍ രമേഷ് ഡിയോ വിട വാങ്ങി; അന്തിമോപചാരം അർപ്പിച്ച് ബോളിവുഡ്

ബോളിവുഡിലെ താരങ്ങളും നിരവധി രാഷ്ട്രീയ പ്രവർത്തകരുമാണ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്

3 Feb 2022 8:41 AM GMT
ഫിൽമി റിപ്പോർട്ടർ

നടന്‍ രമേഷ് ഡിയോ വിട വാങ്ങി; അന്തിമോപചാരം അർപ്പിച്ച് ബോളിവുഡ്
X

മറാത്തി, ഹിന്ദി ഭാഷകളിൽ മികച്ച നടനായും നിർമ്മാതാവായും തിളങ്ങിയ രമേഷ് ഡിയോ (93) അന്തരിച്ചു. മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രമേഷ് ഡിയോ ചികിത്സയിലായിരുന്നു. ഹൃദാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. ബോളിവുഡിലെ താരങ്ങളും നിരവധി രാഷ്ട്രീയ പ്രവർത്തകരുമാണ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.

1951 ല്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് രമേഷ് ഡിയോ ജനിച്ചത്. 'പത്‌ലാചി പോര്‍' എന്ന മറാത്തി ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. തുടർന്ന് 'മക്തോ ഏക് ദോല' എന്ന മറാത്തി ചിത്രത്തിലെ വില്ലന്‍ വേഷം ബോളിവുഡിലാകെ ശ്രദ്ധനേടിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദിചിത്രം ആരതി 1962 ല്‍ പുറത്തിറങ്ങി.

'ആനന്ദ്', 'ആപ്കി കസം', 'പ്രേം നഗര്‍', 'മേരേ ആപ്‌നേ', 'ഫക്കീറ' എന്നിങ്ങനെ തുടങ്ങി 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190 ലേറ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു രമേഷ് ഡിയോ എന്ന അത്ഭുത നടൻ. സിനിമകൾ കൂടാതെ നിരവധി ഡോക്യുമെന്ററികളും ടെലിവിഷന്‍ സീരിയലുകളും അദ്ദഹം നിർമ്മിച്ച് പ്രശംസയും നേടി. നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടന്‍ അജിന്‍ക്യ ഡിയോ, സംവിധായകന്‍ അഭിനയ് ഡിയോ എന്നിവര്‍ മക്കളാണ്.

Next Story