'മഹാഭാരത'ത്തിലെ ഭീമന്; പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു
അഭിനയ രംഗത്തെത്തുന്നതിന് മുമ്പ് കായിക താരമായി അറിയപ്പെട്ടിരുന്നയാളാണ് പ്രവീണ്‍ കുമാര്‍ സോബ്തി
8 Feb 2022 6:15 AM GMT
ഫിൽമി റിപ്പോർട്ടർ

മഹാഭാരതം ടെലിവിഷന്‍ സീരിയലിലെ ഭീമ വേഷത്തിലൂടെ പ്രശസ്തനായ നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ന്യൂ ഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
അഭിനയ രംഗത്തെത്തുന്നതിന് മുമ്പ് കായിക താരമായി അറിയപ്പെട്ടിരുന്നയാളാണ് പ്രവീണ്‍ കുമാര്‍ സോബ്തി. ഹാമര്‍ ത്രോയും ഡിസ്കസ് ത്രോയുമായിരുന്നു പ്രധാന ഇനങ്ങള്‍. 1960-1972 കാലഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തു. 1968, 1972 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിലും പങ്കെടുത്തു.
1981 ല്‍ പുറത്തിറങ്ങിയ രക്ഷ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്. തുടര്‍ന്ന് അമ്പതോളം സിനിമകളില്‍ വേഷമിട്ടു. അമിതാഭ് ഭച്ചന് നായകനായ ഷെഹന്ഷാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. ആംആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 2013ല്‍ ദില്ലിയിലെ വസിര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പാരാജയപ്പെട്ടു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.